മക്കള്‍ തിലകം എം.ജി.ആര്‍ പുനരവതരിക്കുന്നു. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ സ്ഥാപകനുമായ എം.ജി രാമചന്ദ്രന്റെ ജീവിതം വെള്ളിത്തിരയിലാണ് പുനരാവിഷ്‌ക്കരിക്കപ്പെടുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് കാമരാജിന്റെ ജീവചരിത്രം സംവിധാനം ചെയ്ത ബാലകൃഷ്ണനാണ് എം.ജി.ആറിന്റെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.
മധുരൈ ഒറിജിനല്‍ ബോയ്‌സ് കമ്പനിയില്‍ നടനായി അംഗത്വം എടുത്തത് മുതല്‍ക്കുള്ള എം.ജി.ആറിന്റെ ജീവിതമാണ് സിനിമയില്‍ പകര്‍ത്തുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായുള്ള അദ്ദേഹത്തിന്റെ ജീവിതവും അണ്ണാദുരൈയുമായുള്ള കൂടികാഴ്ചകളും ഡി.എം.കെയില്‍ നിന്നുമുള്ള പിന്മാറ്റവുമെല്ലാം ചിത്രത്തിന് പ്രമേയമാകും.
നടനായി വന്ന് പിന്നീട് തമിഴകരാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി മാറിയ എം.ജി.ആറിന്റെ ജീവിതം യഥാര്‍ഥമായി വരച്ചിടുന്നതായിരിക്കും ചിത്രമെന്ന് സംവിധായകന്‍ പറഞ്ഞു.സീരിയല്‍ താരം സതീഷ് കുമാരനാണ്് ചിത്രത്തില്‍ എം.ജി.ആറിനെ അവതരിപ്പിക്കുന്നത്. എം ജി ആറിന്റെ ജന്മദിനമായ ജനുവരി 17ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങും
Content Highlights : M G Ramachandran AIADMK founder, Biopic Balachandran Kamaraj
Share this Article
Related Topics