കീഴ്‌വഴക്കം ലംഘിച്ച് അനുമതി; ലൂസിഫര്‍ ചിത്രീകരണം മൂലം പൊതുജനം വലഞ്ഞു


1 min read
Read later
Print
Share

കഴിഞ്ഞ ദിവസം നഗരത്തിലെ പ്രധാന റോഡിലായിരുന്നു സിനിമയുടെ ചിത്രീകരണം

തിരുവനന്തപുരം: കീഴ്‌വഴക്കം ലംഘിച്ച് സിനിമയുടെ ചിത്രീകരണത്തിന് അനുമതി നല്‍കിയത് തിരുവനന്തപുരം നഗരത്തില്‍ പൊതുജനത്തെ ദുരിതത്തിലാഴ്ത്തി. സാധാരണ പൊതുസ്ഥലത്ത് വച്ച് വലിയ ജനക്കൂട്ടത്തെ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ മാത്രമാണ് അനുമതി നല്‍കുക. നടന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമാണ് ഈ ചിത്രം. മോഹന്‍ലാല്‍ ആണ് ലൂസിഫറിലെ നായകന്‍.

കഴിഞ്ഞ ദിവസം നഗരത്തിലെ പ്രധാന റോഡിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഇത് പൊതുജനത്തെ കഷ്ടത്തിലാക്കി. പോലീസ് ഇതിനായി അനുമതിയും നല്‍കിയിരുന്നു. പ്രത്യേകിച്ച് മുന്നറിയിപ്പുകള്‍ ഒന്നും ട്രാഫിക് പൊലീസ് നല്‍കാത്തതിനാല്‍ വാഹനങ്ങളുമായി റോഡിലിറങ്ങിയ ജനം വലഞ്ഞു.

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിനു പുറകിലെ ഓവര്‍ബ്രിജില്‍ രാവിലെ മുതല്‍ ചിത്രീകരണം ആരംഭിച്ചിരുന്നു. ഇതുവഴി വന്ന വാഹനങ്ങളെ പൊലീസ് വഴിതിരിച്ചു വിടുകയും ചെയ്തു. ഇത് വലിയ ഗതാഗത കുരുക്കുണ്ടാക്കി. ആംബുലന്‍സുകളും രോഗികളുമായി എത്തിയ വണ്ടികളും കുരുക്കില്‍പെട്ടു വലഞ്ഞു. പിഎംജി, പട്ടം, ആശാന്‍സ്‌ക്വയര്‍, ജനറല്‍ ആശുപത്രി ജംക്ഷന്‍, സ്റ്റാച്യു തുടങ്ങിയ സ്ഥലങ്ങളിലും വാഹനങ്ങള്‍ കുരുങ്ങി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രാജ്യത്തു നിന്നും പുറത്താക്കുന്നവർക്ക് നികുതിപ്പണം തിരികെ നല്‍കുമോയെന്ന് ഷാന്‍ റഹ്മാന്‍

Dec 19, 2019


mathrubhumi

2 min

'തേടി വന്ന കഥാപാത്രങ്ങളെല്ലാം ബോഡി ഷേമിങിന്റെ സര്‍വ്വസാധ്യതകളും ഉള്ള വളിപ്പന്‍ കോമഡികളായിരുന്നു'

Jun 24, 2019


mathrubhumi

2 min

'മോള്‍ പോയി ആ നാല്‍പ്പത്തിയൊന്നു ദിവസം ഞാന്‍ മുറീന്ന് പുറത്തേക്കിറങ്ങിയിട്ടില്ല'

May 15, 2019