സിനിമയിലെത്തുന്ന ഓരോ വ്യക്തിക്കും അവരുടേതായ കഥയുണ്ടാകും. ചിലര്‍ സിനിമയില്‍ എത്തുന്നത് വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന് ശേഷമായിരുന്നു. മറ്റു ചിലരാകട്ടെ യാദൃച്ഛികമായും. തമിഴ് സിനിമകളില്‍ ചുവടുറപ്പിച്ചിരിക്കുന്ന നടന്‍ സായ് ദീനയ്ക്ക് പറയാനുള്ളത് വ്യത്യസ്തമായ ഒരു കഥയാണ്. ഒരു പ്രണയാഭ്യര്‍ഥന പരാജയപ്പെട്ടതാണ് അദ്ദേഹത്തെ നടനാക്കിയത്. സായ് ദീന എന്ന പേര് പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ലെങ്കിലും, തെരി, തിമിരു പുടിച്ചവന്‍, വട ചെന്നൈ എന്നീ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാനാകും. ചെറിയ വില്ലന്‍ വേഷങ്ങളിലൂടെ തമിഴ് സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് അദ്ദേഹം.
സായ് ദീന സിനിമയില്‍ എത്തിയ കഥയിങ്ങനെ...
കൗമാരപ്രായത്തില്‍ വീടിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയോട് എനിക്ക് കടുത്ത പ്രണയം തോന്നി. മെലിഞ്ഞ ഒരു കൊച്ചു പയ്യനായിരുന്നു അന്ന് ഞാന്‍. സുഹൃത്തുക്കളുടെ വാക്ക് കേട്ട് അവസാനം പെണ്‍കുട്ടിയോട്ഇഷ്ടം തുറന്ന് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി അത് നിരസിക്കുകയും ചെയ്തു.
മെലിഞ്ഞിരിക്കുന്നതിനാലാണ് പെണ്‍കുട്ടി പ്രണയം നിരസിച്ചതെന്ന് കൂട്ടുകാര്‍ എന്നോട് പറഞ്ഞു. അവരന്ന് തമാശ പറഞ്ഞതായിരിക്കും. കൂട്ടുകാരുടെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് വലിയ സങ്കടമായി. എന്നാല്‍ ഞാന്‍ തളര്‍ന്നില്ല, എനിക്ക് വാശിയായി. ഒരിക്കല്‍ ഞാനൊരു മസില്‍മാനാകുമെന്നും പിന്നീട് സിനിമാ നടനാകുമെന്നുമൊക്കെ സ്വപ്‌നം കണ്ടു. ജിമ്മില്‍ പോകാന്‍ ആരംഭിച്ചു. ചിട്ടയായ വ്യായാമവും ഭക്ഷണവും എന്നെ ആരോഗ്യവാനാക്കി. ജിമ്മിലെ സന്ദര്‍ശകരില്‍ സിനിമയുമായി ബന്ധമുള്ളവര്‍ ഉണ്ടായിരുന്നു. ആ പരിചയ വച്ച സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങി തിരിച്ചു. തുടക്കത്തില്‍ അവസരം ഒന്നും ലഭിച്ചില്ല. പിന്നീട് ഒന്ന്, രണ്ട് സിനിമകളില്‍ ഞാന്‍ മുഖം കാണിച്ചു. പിന്നീട് ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പായി. ഒടുവില്‍ വിജയ് സാറിന്റെ തെരിയില്‍ ചെറുതാണെങ്കിലും ഒരു നല്ല വേഷം കിട്ടി. ഇപ്പോള്‍ അത്യാവശ്യം അവസരങ്ങളൊക്കെ ലഭിക്കുന്നുണ്ട്. അഭിമാനത്തോടെ പറയട്ടെ എന്റെ ഈ ലുക്ക് തന്നെയാണ് എന്റെ വിജയം- സായ് ദീന പറയുന്നു.
Content Highlights:love failure helped actor Sai Dheena to become an actor, Vada Chennai, Theri villain actor