നീരജ് മാധവന്‍ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം ലവകുശയുടെ ടീസര്‍ പുറത്തിറങ്ങി. അജു വര്‍ഗീസ് തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ച ടീസറിന് ആശംസകൾ നേര്‍ന്നതാവട്ടെ മലയാള സിനിമയിലെ താരരാജാവ് മോഹൻലാൽ. ബെസ്റ്റ് വിഷസ് ടീം ലവകുശ എന്നായിരുന്നു മോഹൻലാലിന്റെ ആശംസ കമന്റ്. ലാലേട്ടൻ്റെ ആശംസകൾ ലഭിച്ച സന്തോഷത്തിലാണ് ലവകുശ ടീം.
ലവനായി നീരജ് മാധവും കുശനായി അജു വർഗീസുമാണ് ട്രെയിലറിലുള്ളത്. പോലീസ് ഉദ്യോഗസ്ഥരായാണ് ഇവർ ട്രെയിലറിൽ എത്തുന്നത്. ജനാർദനന്റേതാണ് ശബ്ദം.
ഗിരീഷ് മനൊയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീ കൊ ഞാ ചായാണ് ഗിരീഷിന്റെ ആദ്യ ചിത്രം. അജു വര്‍ഗീസും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. ജെയ്‌സണ്‍ ഇളംകുളമാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപിസുന്ദറാണ് സംഗീതം.
Share this Article
Related Topics