നീരജ് മാധവന്‍ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം ലവകുശയിലെ ആദ്യഗാനമെത്തി. എന്ത് കഷ്ടാണ് ബോസ്, വെറും നഷ്ടാണ് ബോസ് എന്നു തുടങ്ങുന്ന അടിപൊളി പാട്ട് പാടിയിരിക്കുന്നത് അജു വര്‍ഗീസും നീരജ് മാധവും ചേര്‍ന്നാണ്. ഇരുവരും പ്രത്യക്ഷപ്പെടുന്ന പാട്ട് സീനിൽ നീരജ് മാധവിൻ്റെ മനോഹരമായ ഡാൻസുമുണ്ട്.
അജുവും നീരജും മികച്ച പ്രകടനം കാഴ്ചവെച്ച ഗാനത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടൻ ജയസൂര്യ. അജുവും നീരജും ശരിക്കും അത്ഭുതപ്പെടുത്തി... എന്ത് രസായിട്ടാ രണ്ടുപേരും പാടിയേക്കണെ... നീരജേ... ഡാൻസിന്റെ കാര്യത്തിൽ നീ ഞങ്ങളുടെ വിജയ് ആണെടാ... തകർത്തു... ലവകുശ ഗംഭീരമാകട്ടെ... പ്രാർഥനകൾ. എന്നാണ് ജയസൂര്യ ഫേസ്ൽബുക്കിൽ കുറിച്ചത്.
ഗിരീഷ് മനൊയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെയ്‌സണ്‍ ഇളംകുളമാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപിസുന്ദറാണ് സംഗീതം.
Share this Article
Related Topics