സ്വര്‍ണക്കടത്തില്‍ പ്രതിസ്ഥാനത്തുള്ളവര്‍ ബാലുവിന്‌റെ മാനേജര്‍മാരല്ല, വെളിപ്പെടുത്തി ലക്ഷ്മി


2 min read
Read later
Print
Share

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെന്നു കണ്ടെത്തിയവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മാനേജര്‍മാരായിരുന്നുവെന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ലക്ഷ്മി ബാലഭാസ്‌ക്കര്‍ രംഗത്ത്. ബാലഭാസ്‌ക്കറിന്റെ പേരും ഇവരുടെ പേരുമായി ചേര്‍ത്തു വച്ച് മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ അപകീര്‍ത്തികരമാണെന്നും അത്യന്തം വേദനാജനകമാണെന്നും ലക്ഷ്മി കുറിക്കുന്നു. ബാലഭാസ്‌ക്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ലക്ഷ്മിയുടെ കുറിപ്പ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ ഇവര്‍ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവര്‍ക്ക് നല്‍കിയിരുന്നു . ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.

ഈ പേരുകാര്‍ക്കൊപ്പം ബാലഭാസ്‌കറിന്റെ പേര് അപകീര്‍ത്തികരമായ നിലയില്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്.അതുകൊണ്ട് ദയവായി അത്തരം പരാമര്‍ശങ്ങളൊഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹത്തോടെ
ലക്ഷ്മി ബാലഭാസ്‌കര്‍

Informing that Prakash Thampi and Vishnu, who were arrested in the recent gold smuggling case at Trivandrum Airport, were not the managers of Balabhaskar. Claims have been arising stating the same and this is not at all valid as they have associated with him only regarding the coordination of a few programs, for which they were paid. There was absolutely no further involvement with them. It's quite disheartening to see the Late Artist's name being unnecessarily dragged into this case.
Requesting all to kindly stop such rumours for it is extremely painful to hear about.

Lekshmi Balabhaskar

തിരുവനന്തപുരം വിമാനത്താവളം വഴി ഇരുപത്തിയഞ്ചു കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം അറസ്റ്റിലായിരുന്നു. സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് ഡി ആര്‍ ഐ സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ പിടിയിലാകുമെന്ന സാഹചര്യത്തില്‍ കേസ് സിബിഐ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

Content Highlights: Lakshmi Balabhaskar facebook post

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'ഇറങ്ങിപ്പോടാ..;' അപമാനിക്കപ്പെട്ട് സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയ രജനിയുടെ ശപഥം

Jan 8, 2020


mathrubhumi

2 min

അഭിനയരംഗത്ത് നിന്നും മാറിനില്‍ക്കാന്‍ കാരണം; മനസ്സുതുറന്ന് വസുന്ധര ദാസ്

Oct 1, 2019


mathrubhumi

2 min

നയന്‍താരയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല, ഉടനെ ആശുപത്രിയില്‍ എത്തിച്ചു

Jan 7, 2019