34 വര്‍ഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുന്ന കുറുപ്പില്‍ ഷൈന്‍ ടോം ചാക്കോയും. ചിത്രത്തിലെ ഷൈനിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഭാസിപ്പിള്ള എന്ന കഥാപാത്രമായാണ് ഷൈന്‍ കുറുപ്പിലെത്തുന്നത്.
"നമുക്കുള്ളതില്‍ വച്ച് ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍.. ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വച്ചേറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍. ഞങ്ങള്‍ ഒരുമിച്ച് ചെയ്ത എല്ലാ ചിത്രങ്ങളും അവിസ്മരണീയമാണ്. വേഫാറര്‍ ഫിലിംസില്‍ ഞങ്ങള്‍ ചെയ്യുന്ന എല്ലാത്തിലും ഷൈന്‍ ഒരു ഭാഗമാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
തികഞ്ഞ മാന്യനും പ്രൊഫഷണലും. അദ്ദേഹമെങ്ങനെ കഥാപാത്രമായി മാറുന്നു എന്ന് മിക്കപ്പോഴും ഞാന്‍ അത്ഭുതപ്പെടും. ഇതാ ഭാസി പിള്ളയായി ഷൈന്‍ ടോം ചാക്കോ..."ഷൈനിന്റെ ക്യാരക്ടർ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചു.
ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി കുറുപ്പിന്റെ ചിത്രീകരണം നടക്കുകയാണ്.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒരു രാത്രി തിരുത്തിയ ആയുസ്സിന്റെ ചരിത്രം എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. നിമിഷ് രവിയാണ് ഛായാഗ്രഹണം.സംഗീതം സുഷിന്‍ ശ്യാം.ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേഫാറര്‍ ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights : Kurup Movie Shine Tom Chacko Character Poster Dulquer Salmaan Indrajith Sukumaran