തലപ്പാവണിഞ്ഞ്, താടി നീട്ടി ഇതാ കുഞ്ഞാലി മരയ്ക്കാരായി മമ്മൂട്ടി. സാമൂതിരിയുടെ നാവിക പടത്തലവന്റെ എല്ലാ വീര്യവുമുണ്ട് ആ മുഖത്ത്. എന്നാലിത് നമ്മള്‍ കാത്തിരുന്ന ഒരു ചരിത്ര സിനിമയല്ല. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ കണ്ണൂരില്‍ ഒരുക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലെ മമ്മൂട്ടിയുടെ ഗെറ്റപ്പാണ്. കണ്ണൂര്‍ സെന്റ് ആഞ്ചെലോ കോട്ടയിലാണ് മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാരാവുന്ന ഷോ. ശങ്കര്‍ രാമകൃഷ്ണന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ വേഷം പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ടി.കെ.രാജീവ്കമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും കുഞ്ഞാലി മരയ്ക്കാരായി വേദിയിലെത്തിയിരുന്നു. എന്നാല്‍, ലാലിസം വിവാദം കാരണം ഈ അവതരണം വേണ്ടത്ര ശ്രദ്ധ നേടാതെ പോയി.
വലിയ ഗവേഷണങ്ങള്‍ക്കുശേഷം ബെംഗളൂരുവിലെ സിംബോലെയ്ന്‍ ടെക്‌നോളജീസിന്റെ സാങ്കേതിക സഹായത്തോടെയാണ് ശങ്കര്‍ രാമകൃഷ്ണന്റെ കുഞ്ഞാലി മരയ്ക്കാര്‍ രംഗത്തെത്തുന്നത്.
മമ്മൂട്ടിയെ കുഞ്ഞാലി മരയ്ക്കാരാക്കി അമല്‍ നീരദ് രണ്ട് വര്‍ഷം മുന്‍പ് തന്നെ ഒരു ബിഗ് ബജറ്റ് ചിത്രം പ്‌ളാന്‍ ചെയ്തിരുന്നെങ്കിലും അത് യാഥാര്‍ഥ്യമായിരുന്നില്ല. പൃഥ്വിരാജായിരുന്നു ചിത്രം നിര്‍മിക്കേണ്ടിയിരുന്നത്. പൃഥ്വിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് കേട്ടിരുന്നു. ഇതിനുശേഷം ഇവരും മത്സരിച്ച് മഹാഭാരതത്തിലെ കര്‍ണനാവാന്‍ ഒരുങ്ങുന്നിതിനിടെയാണ് കുഞ്ഞാലി മരയ്ക്കാര്‍ വേദിയിലെത്തുന്നത്.
Posted by Shanker Ramakrishnan on Friday, 19 February 2016