പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
ഡിസംബര്‍ 16നാണ് മോഹന്‍ലാല്‍ മരക്കാറിന്റെ ചിത്രീകരണ തിരക്കുകളിലേക്ക് പ്രവേശിച്ചത്. ആ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ ലാല്‍ ആരാധകരുനായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
അണിയറ പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും ചിത്രമാണ് പ്രചരിക്കുന്നത്. സിദ്ദിഖിന്റെയും പ്രണവ് മോഹന്‍ലാലിന്റെയും ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്.
സംവിധായകന്‍ ഫാസില്‍ ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നുവെന്ന പ്രത്യേകതയും മരയ്ക്കാറിനുണ്ട്. മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇവര്‍ക്കെല്ലാം പുറമെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലും ചിത്രീകരിക്കും. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
Content Highlights: kunjali marakkar arabikadalinte simham mohanlal priyadarshan movie location stills