വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന നസ്രിയയുടെ തിരിച്ചു വരവാണ് 'കൂടെ' എന്ന അഞ്ജലി മേനോന്‍ ചിത്രത്തിന്റെ പ്രത്യേകത. ആ തിരിച്ചു വരവ് ഗംഭീരമായി എന്നതിന്റെ തെളിവായിരുന്നു കൂടെയിലെ ആദ്യ ഗാനത്തിനും അതിന്റെ ടീസറിനും ലഭിച്ച സ്വീകാര്യത. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയ ഗാനം ഇതിനോടകം പത്തുലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.
ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങി വന്ന തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നസ്രിയ രംഗത്തെത്തി. 'കൂടെ'യുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് നസ്രിയ ആരാധകരോട് നന്ദി അറിയിച്ചത്.
നസ്രിയയുടെ വാക്കുകള്‍
'എന്താ ഞാന്‍ പറയാ.. ഞാന്‍ വളരെയധികം സന്തോഷത്തിലാണ്. അങ്ങനത്തെ സ്വീകരണമാണ് നിങ്ങള്‍ എനിക്ക് തന്നിരിക്കുന്നത്. ഈ പാട്ട് കാണുമ്പോള്‍, അതിനോടുള്ള നിങ്ങളുടെ പ്രതികരണം കാണുമ്പോള്‍, കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഒരു ചിത്രം ചെയ്തിട്ട് അല്ലെങ്കില്‍ നാലു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ഒരു ചിത്രം ചെയ്യുന്നത് എന്ന് തോന്നുന്നേയില്ല. ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു എന്ന രീതിയിലാണ് നിങ്ങള്‍ എന്നെ സ്വീകരിച്ചത് . ഒരുപാട് സന്തോഷം ഇതേപോലെ നമ്മുടെ 'കൂടെ' ഈ യാത്രയില്‍ നിങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'-നസ്രിയ പറഞ്ഞു
'ആരാരോ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമദും സംഗീതം നല്‍കിയിരിക്കുന്നത് രഘു ദീക്ഷിതുമാണ്. ആന്‍ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിറ്റില്‍ സ്വയമ്പിന്റെ വിഷ്വല്‍സും നസ്രിയയുടെ ക്യൂട്ട്‌നെസുമാണ് ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി ചൂണ്ടിക്കാണിക്കുന്നത്.
Content Highlights : Koode Aararo Song Nazriya Nazim Prithviraj Sukumaran,Parvathy Anjali Menon Raghu Dixit
Share this Article