മലയാളി നടി പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ഖരീബ് ഖരീബ് സിംഗിളിലെ ആദ്യഗാനമെത്തി. പാര്‍വതിയും ഇര്‍ഫാന്‍ ഖാനും തമ്മിലുള്ള ബന്ധത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ആദ്യഗാനം ചിത്രീകരിച്ചിരിക്കുന്നത്.
തനുജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഡ് യാത്രയില്‍ കണ്ടുമുട്ടുന്ന രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സൂഫി സംഗീതജ്ഞരായ നൂറാന്‍ സഹോദരിമാരായ ജ്യോതി നൂറാനും സുല്‍ത്താന നൂറാനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിശാല്‍ മിശ്രയാണ് സംഗീതം.
Share this Article
Related Topics