സ്ലീവാച്ചന്‍റെ കല്യാണം കൊണ്ടാടി 'കെട്ട്യോളാണ് എന്‍റെ മാലാഖ' പ്രൊമോ


മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം ജസ്റ്റിൻ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേർന്നാണ് നിർമിക്കുന്നത്.

സിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീർ സംവിധാനം ചെയ്യുന്ന കെട്ട്യോളാണ് എന്റെ മാലാഖയുടെ പ്രൊമോ പുറത്തിറങ്ങി.. പുതുമുഖം വീണാ നന്ദകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം ജസ്റ്റിൻ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേർന്നാണ് നിർമിക്കുന്നത്.

ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണ് ഈ ചിത്രം പറയുന്നത്. ബേസിൽ ജോസഫ്, ഡോ. റോണി, രവീന്ദ്രൻ, നാടകനടി മനോഹരിയമ്മ, ശ്രുതി ലഷ്മി, ജയലഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം, ജെസ്‌ന സിബി, ജോർഡി, സന്തോഷ് കൃഷ്ണൻ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏജി പീറ്റർ തങ്കം ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് വില്യം ഫ്രാൻസിസ് ഈണം പകർന്നിരിക്കുന്നു. അഭിലാഷ് എസ്. ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.

Content Highlights : Kettiyolaanu Ente Malakha Promo Asif Ali Nisam Basheer Magic Frames

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram