കേരളത്തിനൊന്നും കൊടുത്തില്ലേ എന്ന് ചോദ്യം; 51 ലക്ഷവും അവശ്യസാധനങ്ങളും നൽകി ബച്ചന്‍


ആറു കാര്‍ട്ടനുകളിലായി 80 ജാക്കറ്റുകള്‍, 25 പാന്റ്, 20 ഷര്‍ട്ട്, സ്‌കാര്‍ഫുകള്‍, 40 ജോഡി ഷൂ എന്നിവയാണ് ബച്ചന്‍ അയച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രളയക്കെടുതിയിലാണ്ട കേരളത്തിന് കൈതാങ്ങാകാന്‍ റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തില്‍ ബോളിവുഡ് അണിനിരന്നപ്പോള്‍ ആദ്യം കൂടിയത് അമിതാഭ് ബച്ചനാണ്. ബോളിവുഡില്‍ നിന്ന് കയ്യയച്ച സഹായങ്ങള്‍ വന്നപ്പോഴും ആരൊക്കെ എത്രയൊക്കെ നല്‍കി എന്ന വിവരം പുറത്തു വിട്ടിരുന്നില്ല. ഇതിനിടയിലാണ് ബച്ചന്റെ ട്വിറ്ററില്‍ പരിഹാസവുമായി ഒരാള്‍ എത്തിയത്. കേരളത്തിന് ഒന്നും കൊടുത്തില്ലേ സാര്‍ എന്ന ചോദ്യത്തെ ഞാന്‍ കൊടുത്തു നിങ്ങള്‍ കൊടുത്തോ എന്ന മറുചോദ്യം കൊണ്ടാണ് ബച്ചന്‍ നേരിട്ടത്.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമിതാഭ് ബച്ചന്‍ 51 ലക്ഷം രൂപയും സാധനസാമഗ്രഹികളും സംഭാവന ചെയ്തു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വാങ്ങി സൂക്ഷിച്ചിരുന്ന പലതും ബച്ചന്‍ കേരളത്തിന് കൊടുത്തു വിട്ടതായി റസൂല്‍ പൂക്കുട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ആറു കാര്‍ട്ടനുകളിലായി 80 ജാക്കറ്റുകള്‍, 25 പാന്റ്, 20 ഷര്‍ട്ട്, സ്‌കാര്‍ഫുകള്‍, 40 ജോഡി ഷൂ എന്നിവയാണ് ബച്ചന്‍ അയച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബച്ചന്‍ കുടുംബത്തെ കൂടാതെ നിരവധി ബോളിവുഡ് താരങ്ങളും കേരളത്തിന് വേണ്ടി അഭ്യര്‍തനയുമായി രംഗത്ത് വന്നിരുന്നു. ഷാരൂഖ് ഖാന്‍, അക്ഷയ്കുമാര്‍, വിദ്യാ ബാലന്‍, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ കേരളത്തിന് സഹായ ഹസ്തം ആവശ്യപ്പെട്ട് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കേരളത്തിന്റെ ദുരിതാവസ്ഥ ബോളിവുഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതും അവരുടെ ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്ത് വന്നതും റസൂല്‍ പൂക്കുട്ടിയാണ്.

ബോളിവുഡിലെ സഹപ്രവര്‍ത്തകരോട് കേരളത്തെ സഹായിക്കണം എന്ന് താന്‍ നേരിട്ട് അഭ്യര്‍ഥിച്ചതായും അവരുടെ സംഭാവനകള്‍ എല്ലാം ചേര്‍ത്ത് സമാഹരിക്കുകയാണെന്നും ബോളിവുഡ് കേരളത്തിനൊപ്പം നില്‍ക്കുന്നു എന്നും റസൂല്‍ ട്വീറ്റ് ചെയ്തിരുന്നു.

Content Highlights : kerala flood 2018 amitabh bachan donation 51 lakh flood relief bollywood Resul Pookutty kerala flood

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022