ബെംഗളൂരു: നടി ശ്രൂതി ഹരിഹരന്റെ പരാതിയില്‍ അര്‍ജുന്‍ സര്‍ജക്കെതിരെ തത്ക്കാലം കേസെടുക്കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നവംബര്‍ 14-നാണ് കേസിലെ അടുത്ത വിചാരണ. അതിനു മുമ്പ് അറസ്റ്റ് പാടില്ലെന്നാണ് വെള്ളിയാഴ്ച്ച ബെംഗളൂരു പോലീസിന് ഹൈക്കോടതി നല്‍കിയ ഉത്തരവ്.
കേസിനാസ്പദമായ സംഭവം നടന്നത് മൂന്നു വര്‍ഷം മുമ്പാണെന്നതിനാലാണ് അറസ്റ്റ് തത്ക്കാലം വേണ്ടെന്ന് ഹൈക്കോടതി ജഡ്ജി ഉത്തരവിട്ടത്. എന്നാല്‍ കേസ് റദ്ദാക്കരുതെന്നും അന്വേഷണം തുടരുക തന്നെ വേണമെന്നും ബെംഗളൂരു പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മീ ടൂ ക്യാമ്പയിന്റെ ഭാഗമായാണ് ശ്രുതി അര്‍ജുനെതിരെ രംഗത്ത് വന്നത്. സിനിമാ സെറ്റില്‍ വച്ച് അര്‍ജുന്‍ മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. നിബുണന്‍ എന്ന കന്നട സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം. ആരോപണങ്ങള്‍ നിഷേധിച്ച അര്‍ജുന്‍, ശ്രുതിക്കെരിരെ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ബെംഗളൂരൂ സിറ്റി സിവിന്‍ കോടതിയിലാണ് നടന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
തുടര്‍ന്ന് ശ്രുതി, അര്‍ജുനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി നടനെതിരെ കബണ്‍പാര്‍ക്ക് പോലീസ് കേസെടുക്കുകയും ചെയ്തു. ലൈംഗികാരോപണ പരാതിയില്‍ തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Share this Article
Related Topics