'എനിക്ക് സാറയുടേയും ഇബ്രാഹിമിന്റെയും സുഹൃത്താവാനേ കഴിയൂ, അമ്മയാകാന്‍ കഴിയില്ല'


ഞാനവരെ ഒരുപാട് സ്‌നേഹിക്കുന്നു. അവര്‍ക്ക് എന്നെയോ എന്റെ ഉപദേശമോ വേണമെങ്കില്‍ ഞാന്‍ അവിടെ ഉണ്ടാകും. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും.

കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകള്‍ സാറ അലി ഖാന്‍. അതിന് മുമ്പായി കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന ചാറ്റ് ഷോയില്‍ സാറ പങ്കെടുത്തിരുന്നു. അച്ഛന്‍ സെയ്ഫ് അലി ഖാനൊപ്പമായിരുന്നു സാറ പരിപാടിയില്‍ പങ്കെടുത്തത്. അച്ഛന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും രണ്ടാനമ്മ കരീനയുമായുള്ള സൗഹൃദത്തെക്കുറിച്ചും അര്‍ദ്ധസഹോദരന്‍ തൈമൂറിനെക്കുറിച്ചുമെല്ലാം സാറ സംസാരിച്ചിരുന്നു. അച്ഛന്റെയും കരീനയുടേയും വിവാഹത്തിന് തന്നെ ഒരുക്കിയത് അമ്മയായിരുന്നുവെന്ന കാര്യവും സാറ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ സാറയും സഹോദരന്‍ ഇബ്രാഹിമുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയാണ് കരീന കപൂര്‍. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് താനും സെയ്ഫിന്റെയും അമൃതയുടേയും മക്കളും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് താരം മനസ്സ് തുറന്നത്. താന്‍ ഇരുവരുടേയും അടുത്ത സുഹൃത്താണെന്നും അവര്‍ക്ക് എന്ത് ആവശ്യം വന്നാലും താന്‍ കൂടെയുണ്ടാകുമെന്നും കരീന പറയുന്നു.

"ഞാനിത് എപ്പോഴും സെയ്ഫിനോടും സാറയോടും ഇബ്രാഹിമിനോടും പറയാറുണ്ട,് എനിക്ക് അവരുടെ സുഹൃത്താകാനേ കഴിയൂ അമ്മയാകാന്‍ കഴിയില്ല എന്ന്. കാരണം അവരെ അതിശയകരമായ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്ന ഒരു അമ്മ അവര്‍ക്കുണ്ട്. എനിക്കവരുടെ സുഹൃത്താകാന്‍ മാത്രമേ കഴിയൂ. ഞാനവരെ ഒരുപാട് സ്‌നേഹിക്കുന്നു. അവര്‍ക്ക് എന്നെയോ എന്റെ ഉപദേശമോ വേണമെങ്കില്‍ ഞാന്‍ അവിടെ ഉണ്ടാകും. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും." കരീന പറയുന്നു

സാറയുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചും കരീന സംസാരിച്ചു. "ബുദ്ധിയും സൗന്ദര്യവും സമന്വയിച്ച അസാധാരണ വ്യക്തിയാണ് സാറ. വളരെ കാലത്തിന് ശേഷമാണ് അങ്ങനെയൊന്ന് ഇന്ത്യന്‍ സിനിമാ ലോകത്തിന് സംഭവിക്കുന്നത്. വെള്ളിത്തിരയില്‍ തിളങ്ങുന്ന താരമാകാന്‍ വേണ്ടതെല്ലാം അവള്‍ക്കുണ്ട്. അവള്‍ക്ക് നല്ലത് വരാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ആഗ്രഹിക്കുന്നു." കരീന പറയുന്നു

Content Highlights : kareena kapoor relationship with sara and ibrahim ali khan saif ali khan amritha singh kareena

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram