സണ്ണി ലിയോണിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ കരണ്‍ജിത് കൗര്‍-ദി അണ്‍ടോള്‍ഡ് സ്റ്റോറിയെന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സണ്ണി ലിയോണിന്റെ സിനിമാജീവിതത്തെ തുറന്നു കാട്ടുന്നതാണ് സീരിസിന്റെ രണ്ടാം ഭാഗമെന്ന് രണ്ടു മിനിട്ടിലധികം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പറയുന്നു. പോണ്‍ താരത്തില്‍ നിന്ന് സണ്ണി ലിയോണ്‍ എന്ന ബോളിവുഡ് നടിയിലേക്കുള്ള യാത്രയാണ് പുതിയ ഭാഗത്തില്‍ വരച്ചു കാട്ടുന്നത്.
ട്രെയിലറിന്റെ തുടക്കത്തില്‍ നടിയുടെ അമ്മയുടെ വാക്കുകള്‍ കേള്‍ക്കാം. തന്റെ മകള്‍ ഏറ്റവും നല്ല മകളായും ഭാര്യയായും മാറുന്നതായിരുന്നു തന്റെ സ്വപ്നമെന്നും, എന്നാല്‍ ലോകമറിയപ്പെടുന്ന ഒരു അഡള്‍ട്ട് സിനിമാ താരമാകുന്നതായി ഒരിക്കല്‍ പോലും കരുതിയിട്ടില്ലെന്നുമാണ് അവര്‍ പറയുന്നത്. വൈകാരിക രംഗങ്ങളായിരിക്കും രണ്ടാം സീസണില്‍.
രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തന്നേ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു. പലപ്പോഴും വളരെയധികം വൈകാരികമായിരുന്നു ഷൂട്ടിംഗ് ജീവിതത്തിലെ കഴിഞ്ഞു പോയ നിമിഷങ്ങളില്‍ ഒരിക്കല്‍കൂടി കടന്നു പോകാന്‍ രണ്ടാം സീസണ്‍ സഹായിച്ചുവെന്നും തന്റെ കാഴ്ചപ്പാടിനെ പോലും അത് സ്വാധീനിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു. സെപ്റ്റംബര്‍ 18 മുതല്‍ രണ്ടാം സീസണ്‍ സീ5ല്‍ സംപ്രേഷണം ആരംഭിക്കും
Share this Article
Related Topics