പൃഥ്വിരാജ് നായകനായെത്തുന്ന സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ 9ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് ട്രെയ്‌ലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമത് എത്തി നില്‍ക്കുകയാണ്. ട്രെയ്‌ലര്‍ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍. ട്വിറ്ററിലൂടെയാണ് പൃഥ്വിരാജിനെ അഭിനന്ദിച്ച് കരണ്‍ രംഗത്ത് വന്നിരിക്കുന്നത്.
'എന്തൊരു അതിഗംഭീരമായ ട്രെയ്‌ലറാണിത് പൃഥ്വി. സിനിമ കാണാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരിക്കുന്നു'- കരണ്‍ ട്വീറ്റ് ചെയ്തു. ഒരുപാട് പേരാണ് തൊട്ടുപിന്നാലെ പൃഥ്വിരാജിനെയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്.
സങ്കേതികമികവു കൊണ്ട് സിനിമ സമ്പന്നമായിരിക്കുമെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചനകള്‍. ക്ലീന്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അലോകാണ് പൃഥ്വിരാജിന്റെ മകനായി എത്തുന്നത്. മകന്റെ ഭയം മാറ്റാന്‍ ശ്രമിക്കുന്ന അച്ഛനെയാണ് ട്രെയ്‌ലറില്‍ കാണാനാവുന്നത്.
പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ 'പൃഥിരാജ് പ്രൊഡക്ഷന്‍സിന്റെ' ആദ്യത്തെ നിര്‍മാണ സംരഭമാണ് നയന്‍. 'സോണി പിക്ച്ചര്‍ റിലീസിങ് ഇന്റര്‍നാഷണലുമായി' സംയുക്തമായിട്ടാണ് പൃഥിരാജ് പ്രൊഡക്ഷന്‍സ് 'നയന്‍' നിര്‍മ്മിക്കുന്നത്. സോണി പിക്ക്ച്ചേര്‍സ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അഭിനന്ദന്‍ രാമാനുജമാണ്. മംമ്ത മോഹന്‍ദാസ്, വാമിഖ ഖബ്ബി, പ്രകാശ് രാജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നുണ്ട്.
Content Highlights: karan johar appreciate 9 trailer prithviraj sukumaran mamta mohandas youtube trending