കേരളത്തിന് ആശ്വാസം പകരാൻ കങ്കണ റണാവത്തും


1 min read
Read later
Print
Share

10 ലക്ഷം രൂപയാണ് കങ്കണ സംഭാവന ചെയ്ത തുക.

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തം നീട്ടി കൂടുതൽ ബോളിവുഡ് താരങ്ങൾ. ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ എന്നിവർക്ക് പുറമെ കങ്കണ റണാവത്തും സഹായവുമായി എത്തിയിരിക്കുകയാണ്. 10 ലക്ഷം രൂപയാണ് കങ്കണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്തത്.

കേരളത്തിലെ പ്രളയവാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നുവെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രിയില്‍ പോലും ഷൂട്ടിങ് തിരക്കുകളുണ്ടായിരുന്നതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും കങ്കണ പറഞ്ഞു.

രാജ്യത്തെ മുഴുവൻ ജനങ്ങളും തങ്ങളാൽ കഴിയുന്ന രീതിയിൽ കേരളത്തിലെ ജനങ്ങളെ സഹായിക്കണം എന്നാണ് എന്റെ അഭ്യർഥന. നൽകുന്ന തുക എത്ര ചെറുതാണെങ്കിലും അത് കേരളത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുക. കേരളത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളോട് എനിക്ക് പറയാനുള്ളത് മുഴുവൻ രാജ്യത്തിന്റെയും പ്രാർഥനയും പിന്തുണയും നിങ്ങൾക്കൊപ്പമുണ്ട്. അവരുടെ വേദനയും നഷ്ടവും നമുക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്. ദൈവാനുഗ്രഹം കൊണ്ട് അവർ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന് ഉറപ്പ്-കങ്കണ പറഞ്ഞു.

ഝാന്‍സി റാണിയായി എത്തുന്ന മണികര്‍ണികയാണ് കങ്കണയുടെ റിലീസിനു തയ്യാറായിരിക്കുന്ന ചിത്രം. മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി എന്നു പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരി 25ന് റിലീസ് ചെയ്യും.

Content Highlights: Kanakana Ranaut contributes ten lakhs to Kerala floods relief fund Kerala Floods 2018

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഓസ്‌കര്‍ ജേതാവ് മൈക്കിള്‍ ചിമീനോ അന്തരിച്ചു

Jul 3, 2016


mathrubhumi

1 min

സിനിമയിലെ സെക്‌സ് റാക്കറ്റ്: മൂന്ന് നടിമാര്‍ സംശയത്തിന്റെ നിഴലില്‍

Jun 16, 2018


mathrubhumi

1 min

എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോയി: ആരാധകന്റെ പെരുമാറ്റത്തെക്കുറിച്ച് തമന്ന

Feb 10, 2018