സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടരിക്കുകയാണ്. ശോഭനയും സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രീകരണത്തിന്റെ ഇടവേളയില്‍ പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ചുകൊണ്ടുള്ള കല്യാണിയുടെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ദുല്‍ഖറിനോട് സംസാരിച്ചുകൊണ്ടിരിക്കുന്ന കല്യാണിയാണ് ചിത്രത്തില്‍ ഉള്ളത്. നിങ്ങള്‍ക്ക് പത്ത് മിനിറ്റിനുള്ളില്‍ വിമാനത്താവളത്തില്‍ എത്തേണ്ടി വരികയും അപ്പോള്‍ തന്നെ നിങ്ങളുടെ സംവിധായകന് ഒരു ഷോട്ട് എടുക്കേണ്ടിവരികയും ചെയ്യുമ്പോള്‍... അപ്പോഴാണ് സെറ്റില്‍ മാജിക് സംഭവിക്കുന്നത്,'' എന്നാണ് ചിത്രത്തിന് താഴെ കല്യാണി കുറിച്ചത്.
''എനിക്ക് ഈ സീക്വന്‍സ് ഇഷ്ടമാണ്. കല്യാണിക്കും ഇന്‍ഡിഗോയ്ക്കും നന്ദി,'' എന്നാണ് ഇതിന് മറുപടിയായി സംവിധായകന്‍ അനൂപ് കുറിച്ചത്.
നേരത്തെ ലൊക്കേഷനില്‍ നിന്നുളള സുരേഷ് ഗോപിയുടെയും ശോഭനയുടെയും ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.
അനൂപ് സത്യന്റെ കന്നി സംവിധാന സംരംഭം ആണിത്. ചിത്രത്തിന് പേര് നിര്‍ണയിച്ചിട്ടില്ല. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം.
Content Highlights: Kalyani Priyadarshan Shares Location pictures with dulquer salmaan from anoop sathyan's film