ഷാജോണ്‍, കീറിയ മനസ്സുമായി വേദനയോടെയാണ് പടം കണ്ടു തീര്‍ത്തത്..വല്ലാതെ നോവുന്നു ഇന്നും


2 min read
Read later
Print
Share

കുറച്ച് സമയം വേണ്ടി വന്നു എല്ലാം ഒന്ന് നോര്‍മല്‍ ആവാന്‍. കണ്ടത് സിനിമ ആയിരുന്നു. ആ യാഥാര്‍ഥ്യത്തിലേയ്ക്ക് എത്താന്‍ സമയമെടുക്കും.

ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല വില്ലന്‍ വേഷങ്ങളും കാമ്പുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കലാകാരനാണ് കലാഭവന്‍ ഷാജോണ്‍. ഷാജോണിനെ കേന്ദ്ര കഥാപാത്രമാക്കി ഗഫൂര്‍ ഏലിയാസ് സംവിധാനം ചെയ്ത പരീത് പണ്ടാരി എന്ന ചിത്രം അതിനുദാഹരണമാണ്. 2017 ലാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍, വേണ്ടത്ര ജനശ്രദ്ധ നേടാതെ പോയ ചിത്രം തന്നെയും തന്റെ കുടുംബത്തെയും എത്ര മാത്രം നോവിച്ചു എന്നും ഷാജോണിനും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് കൊണ്ടും മുജീബ് റഹ്മാന്‍ ചെമ്മങ്കടവ് എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പും മുജീബിന് നന്ദി പറഞ്ഞ് കൊണ്ട് മുജീബിന്റെ പോസ്റ്റ് പങ്കുവച്ച് ഷാജോണ്‍ എഴുതിയ കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്

മുജീബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :
പരീത് പണ്ടാരി ഇന്നലെയാണ് കണ്ടത്. മക്കളും ഭാര്യയും കൂടെ ഉണ്ടായിരുന്നു. ഇടയ്ക്കുള്ള ചായ പോലും മറന്ന് പോയി. കീറിയ മനസ്സുമായി വേദനയോടെ പടം കണ്ട് തീര്‍ത്തു. മൂകത ആയിരുന്നു. കുട്ടികള്‍ ഒന്നും മിണ്ടാതെ അവരുടെ മുറികള്‍ പൂകി. ഞാനും കെട്ടിയോളും മുഖത്തോട് മുഖം നോക്കി ഇരുന്നു. കുറച്ച് സമയം വേണ്ടി വന്നു എല്ലാം ഒന്ന് നോര്‍മല്‍ ആവാന്‍.

കണ്ടത് സിനിമ ആയിരുന്നു. ആ യാഥാര്‍ഥ്യത്തിലേയ്ക്ക് എത്താന്‍ സമയമെടുക്കും. എത്രയോ പരീത്മാര്‍ കണ്‍മുന്നില്‍ ഉണ്ടായിരിുന്നിരിക്കാം.കാണാതെ പോയി കണ്ടിട്ടും അറിയാതെ പോയി. ഹവ്വ ഉമ്മയെ കണ്ടിട്ടുണ്ടാകാം ഒന്നും അറിയാത്ത പോലെ നടന്ന് പോയിരിക്കാം ജീവിത വഴികളിലെ തമസ്‌കരിക്കപ്പെട്ടവരെ അവഗണിച്ച് പോയവര്‍. വല്ലാതെ നോവുന്നു ഇന്നും.. ഷാജോണും സജിതയും കണ്ണ് നനയിപ്പിക്കുക മാത്രമല്ല കണ്ണ് തുറപ്പിക്കുകയും ചെയ്യും. താങ്കള്‍ക്ക് അഭിമാനിക്കാം ഇതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. ഇന്‍ബോക്‌സില്‍ നമ്പര്‍ തന്നാല്‍ വിളിക്കാം...

ഷാജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :

നന്ദി മുജീബ്...താങ്കള്‍ ആരണന്ന് എനിക്കറിയില്ല , പക്ഷേ ഒന്ന് മാത്രം അറിയാം . താങ്കള്‍ നല്ലൊര് സിനിമ സ്‌നേഹിയാണ് ! കാരണം ,പരീത് പണ്ടാരി ഇറങ്ങി ഒരു വര്‍ഷം തികയുംബോള്‍ തിയ്യേറ്ററില്‍ കാണാന്‍പറ്റാതെപോയ ഈ നല്ല സിനിമയെ തിരഞ്ഞ് പിടിച്ച് കാണാന്‍ താങ്കളും കുടുംബവും കാണിച്ച നല്ല മനസ്സിന് നന്ദി !എനിക്ക് പുതുവര്‍ഷ പുലരിയില്‍ പുത്തനുണര്‍വാണ് താങ്ങളുടെ ഈ വാക്കുകള്‍.... സിനിമ എന്ന കലയോട് നീതി പൂര്‍വ്വം നിലകൊള്ളുന്ന താങ്കള്‍ ഇനിയും അസ്തമിക്കാത്ത നല്ല പ്രേക്ഷകന്റെ ലക്ഷണങ്ങളാണ് ! തിയ്യറ്ററില്‍ വലിയ ഓളങ്ങള്‍ സ്യഷ്ടിക്കാതെപോയ ഞങ്ങളുടെ ഈ കുഞ്ഞ് സിനിമ ജനമനസ്സില്‍ വിങ്ങലിന്റെ ഓളങ്ങള്‍ സ്യഷ്ട്ടിക്കുന്നു എന്നറിഞ്ഞതില്‍ ഒരു നടനെന്ന നിലക്ക് ഞാന്‍ സന്തോഷവാനാണ് , നന്ദി .. കലാഭവന്‍ ഷാജോണ്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രാജ്യത്തു നിന്നും പുറത്താക്കുന്നവർക്ക് നികുതിപ്പണം തിരികെ നല്‍കുമോയെന്ന് ഷാന്‍ റഹ്മാന്‍

Dec 19, 2019


mathrubhumi

2 min

'മോള്‍ പോയി ആ നാല്‍പ്പത്തിയൊന്നു ദിവസം ഞാന്‍ മുറീന്ന് പുറത്തേക്കിറങ്ങിയിട്ടില്ല'

May 15, 2019


mathrubhumi

2 min

ഇരുപത്തിയാറ് വർഷമാവുന്നു; ഇന്നും ഉത്തരമില്ലാതെ ദിവ്യയുടെ ഞെട്ടിച്ച മരണം

Feb 26, 2019