ഇനി ഷാജോണ്‍ ആക്ഷന്‍ പറയും; പൃഥ്വി അഭിനയിക്കും, ബ്രദേഴ്‌സ് ഡേ തുടങ്ങുന്നു


1 min read
Read later
Print
Share

പൃഥ്വിയുടെ കന്നി സംവിധാന സംരംഭത്തിൽ ഒരുങ്ങുന്ന ലൂസിഫറില്‍ ഷാജോണും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ കന്നി സംവിധാന സംരംഭത്തിൽ ഒരുങ്ങുന്ന ബ്രദേഴ്‌സ് ഡേയുടെ സ്വിച്ച് ഓണ്‍ ചടങ്ങ് കൊച്ചിയില്‍ നടന്നു. ഷാജോണ്‍ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. പ്രയാഗ മാര്‍ട്ടിന്‍, ഐമ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പൃഥ്വിയുടെ കന്നി സംവിധാന സംരംഭത്തിൽ ഒരുങ്ങുന്ന ലൂസിഫറില്‍ ഷാജോണും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാര്‍ച്ച് 28 നാണ് ലൂസിഫറിന്റെ റിലീസ്. ഇതിന് ശേഷമാകും പൃഥ്വി ബ്രദേഴ്‌സ് ഡേയുടെ ഭാഗമാകുക.

മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുറച്ചു വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ തിരക്കഥുമായി ഷാജോണ്‍ പൃഥ്വിയെ സമീപിക്കുന്നത്. തിരക്കഥ ഇഷ്ടമായ പൃഥ്വി അത് ഷാജോണ്‍ തന്നെ സംവിധാനം ചെയ്താല്‍ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു.

അതിനെക്കുറിച്ച് മുമ്പ് പൃഥ്വി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത് ഇങ്ങനെ

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതേ നമ്മുടെ സ്വന്തം കലാഭവന്‍ ഷാജോണ്‍) എന്നെ കാണാന്‍ വന്നു. ഒരു മുഴുവന്‍ സ്‌ക്രിപ്റ്റ് എന്നെ വായിച്ചു കേള്‍പ്പിച്ചു. എന്നോട് അതില്‍ അഭിനയിക്കണമെന്ന് പറഞ്ഞു, പിന്നെ ഇത് സംവിധാനം ചെയ്യാന്‍ പറ്റിയ ആള്‍ ആരെന്നും ചോദിച്ചു. എഴുതിയിരിക്കുന്ന രീതി വച്ചും, അദ്ദേഹം അത് വിവരിച്ച് തന്നത് നോക്കിയാലും, അദ്ദേഹത്തിന്റെ തിരക്കഥ സംവിധാനം ചെയ്യാന്‍ ഒരേ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ, അത് അദ്ദേഹം തന്നെയാണ്. പൃഥ്വി പറയുന്നു. കോമഡി, ആക്ഷന്‍, റൊമാന്‍സ്, ഇമോഷന്‍ എന്നിവ നിറഞ്ഞതാവും ചിത്രമെന്നും പൃഥ്വി ഉറപ്പു തന്നിരുന്നു.

Content Highlights : Kalabhavan Shajon Directorial debut Brothers Day Prithviraj Aiswarya Lekshmi prayaga

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ട്രെയിനില്‍ കുട പിടിച്ച് ലൈവില്‍ വന്നു, ചോര്‍ച്ച പരിഹരിക്കാമെന്ന് റെയില്‍വെ, വിനോദ് കോവൂര്‍ ഹാപ്പി

Jul 21, 2019


mathrubhumi

1 min

'സ്വപ്‌നാടനം' നിര്‍മാതാവ് പാഴ്‌സി മുഹമ്മദ് അന്തരിച്ചു

Nov 19, 2019


mathrubhumi

1 min

നടി പ്രീത പ്രദീപ് വിവാഹിതയായി, ചിത്രങ്ങള്‍ കാണാം

Aug 27, 2019