കലാഭവന്‍ മണിയുടെ ആ കണ്ണീരിന് പിന്നിലെ കഥ ഇതാണ്; ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറയുന്നു


പരിപാടിയുടെ അന്ന് ഷൂട്ടിങ്ങ് ഉള്ളതിനാല്‍ എത്താന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ ഞാനാകെ തകര്‍ന്നു പോയി.

കലാഭവന്‍ മണിയുടെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ പങ്കുവച്ച് മണിയുടെ സഹോദരനും നടനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തന്റെയും മണിയുടെയും ചിത്രത്തിന് പിന്നിലുള്ള കഥ ഓര്‍ത്തെടുക്കുകയാണ് രാമകൃഷ്ണന്‍. പരസ്പരം ആലിംഗനം ചെയ്ത് നില്‍ക്കുന്ന ചിത്രത്തില്‍ മണിയുടെ കണ്ണില്‍ നിന്ന് കണ്ണീര്‍ പൊഴിയുന്നതും കാണാം. ഇതിന് പിന്നിലെ കഥയാണ് രാമകൃഷ്ണന്‍ തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കു വെക്കുന്നത്

ആര്‍.എല്‍.വി രാമകൃഷ്ണന്റെ കുറിപ്പ്

ഈ ഫോട്ടോ 'നിലയ്ക്കില്ല ഒരിക്കലും മണിനാദം' എന്ന ഗ്രൂപ്പില്‍ കണ്ടതാണ്. ഇത് മറ്റാരും അല്ല ഞാനും ചേട്ടനും ആണ്. വര്‍ഷങ്ങള്‍ക് മുന്‍പ് അന്നമനടയിലെ നൃത്ത വിദ്യാലയത്തിലെ വാര്‍ഷിക ചടങ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മണി ചേട്ടന്‍. പരിപാടിയുടെ അന്ന് ഷൂട്ടിങ്ങ് ഉള്ളതിനാല്‍ എത്താന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ ഞാനാകെ തകര്‍ന്നു പോയി. നാട്ടുകാരുടെ മുന്‍പില്‍ ഞാനെന്തു പറയും എന്ന് വിചാരിച്ച് പകച്ച് നില്‍ക്കുന്ന സമയം: ഉദ്ഘാന ചടങ്ങ് നടന്നു കൊണ്ടിരിക്കെ ആരോടും പറയാതെ സ്റ്റേജിലേക്ക് നടന്നു വന്ന ചേട്ടനെ കണ്ടപ്പോള്‍ ഓടി ചെന്ന് കെട്ടിപിടിച്ചതാണ് ഈ രംഗം. ഈ ഫോട്ടോ ഗ്രൂപ്പില്‍ ഇട്ടത് ആരാണെന്നറിയില്ല. ആരായാലും ഒരു പാട് നന്ദി.

kalabhavan mani brother rlv ramakrishnan facebook post

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram