സ്‌കൂള്‍ കാലഘട്ടത്തിന്റെ ഗൃഹാതുരത മലയാളിക്ക് സമ്മാനിച്ച ചിത്രമായിരുന്നു നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണ്‍. രജിഷ വിജയന്‍ നായികയായ ചിത്രം ജൂണ്‍ സാറ ജോയ് എന്ന പെണ്‍കുട്ടിയുടെ പ്ലസ്ടു പഠനകാലം മുതല്‍ വിവാഹം വരെയുള്ള കാലഘട്ടമാണ് പറഞ്ഞത്. അവളുടെ 16 വയസ് മുതൽ 26 വയസ് വരെയുള്ള ജീവിതത്തിലൂടെ ഒരു തിരിഞ്ഞുനോട്ടം.
ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയ ചിത്രത്തിന്റെ രസകരമായ മേക്കിങ് വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ജൂണിനു വേണ്ടി രജിഷ നടത്തിയ മേക്കോവര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രണ്ട് മാസത്തോളമെടുത്ത് ഏകദേശം ഒന്‍പത് കിലോയാണ് താരം കുറച്ചത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി താരം തന്റെ പ്രിയപ്പെട്ട നീളമുള്ള മുടി മുറിക്കുകയും ചെയ്തു. ഈ മേക്കോവറിന്റെ വീഡിയോ ജൂണിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
രജിഷയെ കൂടാതെ ജോജു, അര്‍ജുന്‍ അശോകന്‍, അശ്വതി മേനോന്‍, സര്‍ജാനോ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രം നിര്‍മിച്ചത്.
Content Highlights : June Malayalam Movie Making Video Rajisha Vijayan Arjun Ashokan Aswathy Joju
Share this Article
Related Topics