ഗെയിം ഓഫ് ത്രോണ്‍സ് താരം സോഫി ടര്‍ണറും അമേരിക്കന്‍ ഗായകന്‍ ജോ ജോനാസും വിവാഹിതരായി. പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് ഗായകന്‍ നിക് ജോനാസിന്റെ മൂത്ത സഹോദരനാണ് ജോ ജോനാസ്.
ലാസ് വേഗാസില്‍ വച്ച് വ്യാഴാഴ്ചയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ദീര്‍ഘാനാളുകളായി ജോ ജോനാസും സോഫിയും പ്രണയത്തിലായിരുന്നു. നികിന്റെ വിവാഹത്തിന് ശേഷം വിവാഹിതരാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നികിന്റെയും പ്രിയങ്കയുടെയും വിവാഹത്തിന് സോഫിയും പങ്കെടുത്തിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ജോനാസ് സഹോദരങ്ങള്‍ ഒന്നിച്ച സംഗീത ആല്‍ബത്തില്‍ പ്രിയങ്കയ്‌ക്കൊപ്പം സോഫിയും അഭിനയിച്ചിരുന്നു.
Content Highlights: joe jonas sophie turner wedding got married priyanka chopra nick jonas
Share this Article
Related Topics