ഏറെ കോളിളക്കം സൃഷ്ടിച്ച നടി ജിയാ ഖാന്റെ മരണത്തെ ആസ്പദമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജിയയുടെ മാതാവ് റാബിയാ ഖാന്റെ അനുവാദത്തോടെ ബ്രിട്ടീഷ് സംവിധായകനാണ് ഡോക്യുമെന്ററി ഒരുക്കുന്നത്.
2013 ജൂണ്‍ മൂന്നാം തിയ്യതിയാണ് മുംബൈയിലെ വസതിയില്‍ ജിയ ഖാന്‍ ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച നിലയില്‍ ജിയയെ മാതാവും സഹോദരിയും കണ്ടെത്തുകയായിരുന്നു. മകളുടെ മരണവുമായി ബന്ധപ്പെട്ട് നിയമപോരാട്ടത്തിലാണ് റാബിയ ഖാന്‍. നടി സെറീന വഹാബിന്റെയും നിര്‍മാതാവും സംവിധായകനുമായ ആദിത്യ പഞ്ചോളിയുമായുടെ മകന്‍ സൂരജ് പഞ്ചോളിയുമായി ജിയ പ്രണയത്തിലായിരുന്നു. പ്രണയത്തകര്‍ച്ച ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് മാതാവിന്റെ ആരോപണം. ജിയയുടെ ആത്മഹത്യ കുറിപ്പില്‍ ഇത് സംബന്ധിച്ച് സൂചനകളും ഉണ്ടായിരുന്നു. പ്രേരണാകുറ്റത്തിന് സൂരജിനിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
2015-ല്‍ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ഞെട്ടിപ്പിക്കുള്ള കാര്യങ്ങളാണ് പുറത്ത് വന്നത്. സൂരജില്‍ നിന്ന് ജിയ ഗര്‍ഭം ധരിച്ചിരുന്നു. കുഞ്ഞിന് നാല് മാസം വളര്‍ച്ചയെത്തിയപ്പോള്‍ കാമുകനോട് ജിയ ഇതെക്കുറിച്ച് തുറന്ന് പറഞ്ഞു. ഗര്‍ഭം അലസിപ്പിച്ചു കളയാനായിരുന്നു സൂരജിന്റെ നിര്‍ദ്ദേശം. ഗര്‍ഭം അലസിപ്പിച്ചതിന്റെ ഭാഗമായി ജിയ ശാരീരികമായും മാനസികമായും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടു. ഈ അവസരത്തില്‍ സൂരജ് ജിയയെ അവഗണിച്ചു. തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ജിയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
Content Highlights: Jiah Khan suicide case, documentary by British filmmaker, Rabiya Khan, Sooraj Pancholi controversy
Share this Article
Related Topics