മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്റെ മരണവുമായിമായി ബന്ധപ്പെട്ട് കുരുക്കുകൾ അഴിയുന്നില്ല. ജിയയുടെ കാമുകൻ സൂരജ് പഞ്ചോളിയാണ് പ്രതി സ്ഥാനത്ത്. മരണം നടന്നിട്ട് നാലര വര്‍ഷം ആയെങ്കിലും ജിയയുടെ അമ്മ റാബിയ ഖാൻ ജിയ ആത്മഹത്യ ചെയ്യില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ഇത് കൊലപാതകമാണെന്നാണ് റാബിയ പറയുന്നത്.
അമേരിക്കന്‍ പൗരത്വമുള്ള ജിയാഖാനെ 2013 ജൂണ്‍ മൂന്നിനാണ് ജുഹുവിലെ വീട്ടില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ആദ്യം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ബോളിവുഡ് താരങ്ങളായ ആദിത്യ പഞ്ചോളിയുടെയും സറീന വഹാബിന്റെയും മകനാണ് സൂരജ് പഞ്ചോളി.
സൂരജ് പഞ്ചോളി തൻ്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണ് ഈ കേസിലെ പുതിയ വഴിത്തിരിവ്. ജിയയുടെ മരണ കാരണങ്ങൾ ഇതുവരെയും കണ്ടെത്താനായിട്ടില്ല. എന്നാൽ ജിയയുടെ അമ്മ റാബിയ ഖാൻ പുതിയ ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സൂരജ് ട്വിറ്ററിൽ നിന്ന് തൻ്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പുതിയ വിവാദങ്ങളിൽ വലയുന്നത്.
Share this Article
Related Topics