സിനിമയില്‍ എനിക്ക് ലഭിച്ച ഭാഗ്യവും കാളിദാസിന്റെ നിര്‍ഭാഗ്യവും അതാണ്- ജയറാം


1 min read
Read later
Print
Share

മികച്ച സംവിധായകര്‍ക്കൊപ്പവും മികച്ച സഹതാരങ്ങള്‍ക്കൊപ്പവും ജോലി ചെയ്യാന്‍ സാധിച്ചത് തന്റെ പ്ലസ് പോയിന്റായി കാണുന്നു ജയറാം.

പ്രേംനസീറിന് ശേഷം മലയാള സിനിമ കണ്ട നിത്യഹരിത നായകനാണ് ജയറാം. എന്നും അയല്‍വീട്ടിലെ പയ്യന്‍ എന്ന പ്രതിച്ഛായയാണ് ജയറാമിനുള്ളത്. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വ്യത്യസ്ത ഭാഷകളിലായി 33 വര്‍ഷം നീണ്ട സിനിമാ ജീവിതം.

മികച്ച സംവിധായകര്‍ക്കൊപ്പവും മികച്ച സഹതാരങ്ങള്‍ക്കൊപ്പവും ജോലി ചെയ്യാന്‍ സാധിച്ചത് തന്റെ പ്ലസ് പോയിന്റായി കാണുന്നു ജയറാം. എന്നാല്‍ അതേസമയം മകന്‍ കാളിദാസ് സിനിമയില്‍ വന്നപ്പോള്‍ പ്രഗത്ഭരായ പല അഭിനേതാക്കളും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയി. അത് കാളിദാസിന്റെ നിര്‍ഭാഗ്യമാണെന്ന് പറയുകയാണ് സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ജയറാം.

ഭാഗ്യവും നിര്‍ഭാഗ്യവും അവനുണ്ടായിട്ടുണ്ട്. ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ സിനിമയില്‍ നമ്മളെ സപ്പോര്‍ട്ട് ചെയ്ത താരങ്ങളായിരുന്നു കുതിരവട്ടം പപ്പു, ശങ്കരാടി ചേട്ടന്‍, ഫിലോമിന ചേച്ചി അങ്ങനെ നിരവധി പ്രതിഭകള്‍. നമ്മള്‍ സീനില്‍ നിന്നു കൊടുത്താല്‍ മതി, ഉജ്ജ്വല പ്രകടനം കാഴ്ച വച്ച് അവരത് പൊലിപ്പിക്കും. അത്തരം നടന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതാണ് അവന്റെ സങ്കടം. അവര്‍ക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞതാണ് എനിക്ക് ലഭിച്ച ഭാഗ്യം. സൂപ്പര്‍ താരങ്ങള്‍ക്കപ്പുറം സമ്പന്നമായ സഹതാരങ്ങളാണ് മലയാള സിനിമയോട് അസൂയ തോന്നിക്കുന്നതെന്ന് സംവിധായകന്‍ മണിരത്‌നം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: jayaram actor interview talks about cinema villain characters life upcoming release kalidas

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രാജ്യത്തു നിന്നും പുറത്താക്കുന്നവർക്ക് നികുതിപ്പണം തിരികെ നല്‍കുമോയെന്ന് ഷാന്‍ റഹ്മാന്‍

Dec 19, 2019


mathrubhumi

2 min

അന്ന് എനിക്കൊപ്പം അഭിനയിച്ച ബച്ചന്‍ ഇന്ന് ബിഗ്ബിയായി; മധു പറയുന്നു

Sep 24, 2019


mathrubhumi

2 min

നയന്‍താരയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല, ഉടനെ ആശുപത്രിയില്‍ എത്തിച്ചു

Jan 7, 2019