മോഹന്‍ലാലും ജൂനിയര്‍ എന്‍ടി ആറും പ്രധാനവേഷത്തിലെത്തുന്ന ജനതാ ഗാരേജിന് ഇരട്ട ക്ലൈമാക്‌സെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തെലുങ്ക് മലയാളം പതിപ്പുകള്‍ വ്യത്യസ്തമായ ക്ലൈമാക്‌സില്‍ പുറത്തിങ്ങും. തെലുങ്ക് പതിപ്പില്‍ ജൂനിയര്‍ എന്‍ടി ആറിനും മലയാളം പതിപ്പില്‍ മോഹന്‍ലാലിനും പ്രാധാന്യം നല്‍കുന്ന രീതിയിലാണ് ചിത്രം അവസാനിപ്പിക്കുക.
ഇരുവരുടെയും ആരാധകരെ തൃപ്തിപ്പെടുത്തുവാനാണ് ചിത്രം ഈ രീതിയില്‍ മാറ്റിയെടുക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
മൈത്രി മൂവീ മെക്കേര്‍സിന്റെ ബാനറില്‍ കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിത്യ മേനോന്‍, ഉണ്ണി മുകുന്ദന്‍, സാമന്ത തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Share this Article