അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാന്‍ ദേവ്.. ബാലഭാസ്‌കറിന് ഏറെ ഇഷ്ടപെട്ട തെന്റ്രല്‍ വന്ത് എന്ന് തുടങ്ങുന്ന തമിഴ് ഗാനത്തിന് കവര്‍ വേര്‍ഷന്‍ ആലപിച്ച് കൊണ്ടാണ് ഇഷാന്‍ പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുന്നത്.
"പിറന്നാളാശംസകള്‍ അണ്ണാ..നിങ്ങളെ ഞാന്‍ എന്റെ അവസാന ശ്വാസം വരെയും മിസ് ചെയ്യും.. അണ്ണന്റെ ഇഷ്ടഗാനം ഞാന്‍ സമര്‍പ്പിക്കുന്നു"...ഇഷാന്‍ കുറിച്ചു.
യൂണിവേഴ്സിറ്റി കോളേജ് കാലം മുതലുള്ള സൗഹൃദമാണ് ഇഷാനും ബാലഭാസ്‌കറും തമ്മില്‍. ലക്ഷ്മിയുടെയും ബാലുവിന്റെയും വിവാഹത്തിനും ഇഷാന്‍ സാക്ഷിയായിരുന്നു.
സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മകള്‍ തേജസ്വിനി ബാല അപകടദിവസവും ബാലഭാസ്‌കര്‍ ഒക്ടടോബര്‍ 2 ന് പുലര്‍ച്ചെയുമാണ് മരിച്ചത്.
Content Highlights : Balabhaskar birthday: Ishaan Dev dedicates cover song
Share this Article
Related Topics