ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്‌സ് 2 കുറച്ചുകാലങ്ങളായി വാര്‍ത്തകളിലിടം നേടിയിട്ട്. മുന്‍ പോണ്‍താരം മിയ ഖലീഫ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. മുംബൈയിലുള്ള ഒരു ഏജന്‍സിയാണ് സംവിധായകന് മുന്‍പില്‍ അത്തരത്തില്‍ ഒരു നിര്‍ദ്ദേശം വച്ചത്.
എന്നാല്‍ ഇതിന് തൊട്ട് പിറകെ ഈ വാര്‍ത്ത നിഷേധിച്ച് കൊണ്ട് മിയയുടെ പ്രതിനിധികളും രംഗത്ത് വന്നു. ഇന്ത്യയില്‍ നിന്നുമുള്ള ഒരു ഏജന്‍സിയും തങ്ങളെ ഇക്കാര്യവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ഈ വിവാദങ്ങളുടെ ചൂടാറും മുന്‍പേ മിയക്ക് പകരം സണ്ണി ലിയോണ്‍ അല്ലെങ്കില്‍ റായ് ലക്ഷ്മി അഭിനയിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് റായ് ലക്ഷ്മി. ജൂലി 2 വിന്റെ പ്രചരണത്തിത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് റായ് ലക്ഷ്മി നയം വ്യക്തമാക്കിയത്.
'എനിക്ക് അറിഞ്ഞൂകൂടാ, ഞാന്‍ ഒന്നും കേട്ടിട്ടില്ല. എന്റെ അറിവോ സമ്മതമോ കൂടാതെ പലരും സിനിമകള്‍ പ്രഖ്യാപിക്കുന്നുണ്ട്. ഞാന്‍ ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്. ഇനി അതിന്റെ സംവിധായകന്‍ എന്നോട് കഥ പറയാന്‍ വന്നിരുന്നോ എന്ന് ഓര്‍മയില്ല. പക്ഷേ ഒരു സിനിമ പോലും ഇപ്പോള്‍ ഏറ്റെടുത്തിട്ടില്ല'.- ലക്ഷ്മി പറഞ്ഞു.
Share this Article
Related Topics