കാന്‍സര്‍ ബാധിച്ച് ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന്‍ ഖാനും കുടുംബത്തിനും കൈത്താങ്ങായി ഷാരൂഖ് ഖാന്‍. ലണ്ടനിലെ തന്റെ വീടിന്റെ താക്കോലാണ് ചികിത്സയ്ക്ക് പുറപ്പെടും മുന്‍പ് ഇര്‍ഫാനെ സന്ദര്‍ശിച്ച ശേഷം ഇര്‍ഫാന്റെ ഭാര്യക്ക് ഷാരൂഖ് കൈമാറിയത്. ലണ്ടനില്‍ ചികിത്സയ്ക്കായി പുറപ്പെടുന്നതിനു മുന്‍പ് ഇര്‍ഫാന്റെ ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷാരൂഖ് സുഹൃത്തിനെ കാണാന്‍ എത്തിയിരുന്നു. ഇര്‍ഫാനും കുടുംബത്തിനും തന്റെ വീട് സ്വന്തം പോലെ ഉപയോഗിക്കാനുള്ള അനുമതിയും ഷാരൂഖ് നല്‍കി.
ഇര്‍ഫാന്‍ ലണ്ടനിലെ ആശുപത്രിയില്‍ കഴിയുമ്പോള്‍ കുടുംബാംഗങ്ങള്‍ ഷാരൂഖിന്റെ വസതിയിലാണ് താമസിക്കുന്നത്. ഷാരൂഖും ഇര്‍ഫാനും ഏറെ നാളായി സുഹൃത്തുക്കളാണ്.
വയറിലെ ആന്തരികാവയങ്ങളില്‍ കാണുന്ന ട്യൂമര്‍ (ന്യൂറോ എന്‍ഡോക്രൈന്‍ ക്യാന്‍സര്‍ ) ആണ് ഇര്‍ഫാനെ പിടികൂടിയിരിക്കുന്നത്. സിനിമാ തിരക്കുകളോട് വിട പറഞ്ഞ് അസുഖവുമായി മല്ലിടുകയാണ് ഇര്‍ഫാനിപ്പോള്‍. താന്‍ രോഗത്തോട് പൊരുതുകയാണെന്ന് അറിയിച്ച് ഇര്‍ഫാന്‍ കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരുന്നു.
Content Highlights : irrfan khan tumour diagnosis sharukh khan helping by sharing london residence key
Share this Article
Related Topics