ഇര്‍ഫാന്‍ ഖാന് അപൂര്‍വ രോഗം; ഞെട്ടലോടെ ആരാധകര്‍


2 min read
Read later
Print
Share

യാതൊരു വിധ സിനിമാ പാരമ്പര്യവുമില്ലാതെ വന്ന് സ്വപ്രയത്‌നം കൊണ്ടും കഠിനാധ്വാനം കൊണ്ടും മികച്ച നടനെന്ന ഖ്യാതി നേടിയ പ്രതിഭയാണ് ഇര്‍ഫാന്‍ ഖാന്‍. ബോളിവുഡും കടന്ന് ഹോളിവുഡിലും സ്ഥിരം സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന ഇര്‍ഫാന്‍ ഖാനെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും പദ്മശ്രീയും അടക്കം നിരവധി പുരസ്‌കാരങ്ങളാണ് തേടിയെത്തിയിട്ടുള്ളത്.

സുഖമില്ലാത്തതിനാല്‍ കുറച്ച് നാളുകളായി സിനിമയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു ഇര്‍ഫാന്‍ ഖാന്‍. എന്നാല്‍ താരത്തെ ബാധിച്ചിരിക്കുന്നത് ഒരു അപൂര്‍വ രോഗമാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തന്റെ അസുഖത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും തന്റെ രോഗ വിവരം അറിയിച്ചു കൊണ്ടും ഇര്‍ഫാന്‍
സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

"ജീവിതം ചിലപ്പോഴൊക്കെ അങ്ങനെയാണ്, ചില ദിവസങ്ങളില്‍ നമ്മള്‍ ഉറങ്ങി എഴുന്നേല്‍ക്കുന്നത് ഒരു ഞെട്ടലോടെയാണ്. കഴിഞ്ഞ പതിനഞ്ച് ദിവസമായി എന്റെ ജീവിതം സന്ദിഗ്ദ്ധാവസ്ഥയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വേറിട്ട കഥകള്‍ തേടി നടക്കുമ്പോള്‍ ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല അതൊരു വേറിട്ട രോഗത്തിലേയ്ക്ക് എന്നെ കൊണ്ടെത്തിക്കുമെന്ന്. ഞാന്‍ ഒരിക്കലും തളരില്ല. പൊരുതുക തന്നെ ചെയും. എന്റെ കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്. ഈ വിഷമാവസ്ഥയില്‍ നിന്നും പുറത്തു കടക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് ശ്രമിക്കുകയാണ്. ഈ പരീക്ഷണ സമയത്ത് ദയവായി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. രോഗനിര്‍ണയത്തിന് ശേഷം പത്ത് ദിവസത്തിനകം കുടുതല്‍ കാര്യങ്ങള്‍ നിങ്ങളെ ഞാന്‍ തന്നെ അറിയിക്കുന്നതാണ് . നല്ലത് വരാന്‍ ആശംസിക്കൂ." ഇര്‍ഫാന്‍ ഖാന്റെ കുറിപ്പില്‍ പറയുന്നു.


വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണിന്റെ നായകനായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍. സുഖമില്ലാതായതിനെ തുടര്‍ന്ന് ഇര്‍ഫാനെ ചിത്രത്തില്‍ നിന്നുമാറ്റിയതായി വിശാല്‍ ഭരദ്വാജ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇര്‍ഫാന്‍ ഖാന് മഞ്ഞപ്പിത്തമായതിനാലാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ഇര്‍ഫാന്‍ ഖാന് അസുഖമുള്ളതിന്റെ യാതൊരു ലക്ഷണവും തങ്ങള്‍ക്ക് തോന്നിയിരുന്നില്ലെന്നും ഇര്‍ഫാന്റെ കുറിപ്പ് തങ്ങളെ ശരിക്കും ഞെട്ടിച്ചുവെന്നും ഇര്‍ഫാന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമായ ബ്ലാക്മെയ്ലിന്റെ സംവിധായകന്‍ അഭിനയ് ഡിയോ പ്രതികരിച്ചു. ഇര്‍ഫാനും കുടുംബവും സ്വകാര്യത ആഗ്രഹിക്കുന്നതിനാല്‍ താനവരെ വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് വേണ്ട കൃത്യമായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അഭയ് പറഞ്ഞു.

Content Highlights : irrfan khan suffering from rare disease, will not give up irrfan tweets, Actor Irfan khan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ശ്രീ റെഡ്ഡി വിവാദം: അമ്മയുടെ മാനം കാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരിക്കുമെന്ന് പവന്‍ കല്യാണ്‍

Apr 20, 2018


mathrubhumi

2 min

അന്ന് ഫാസില്‍ പറഞ്ഞത് ഇന്ന് ലാല്‍ പറഞ്ഞു: അവനൊരു ചളിപ്പുമില്ല

Aug 26, 2017


mathrubhumi

1 min

രാംഗോപാല്‍ വര്‍മയുടെ 'ജി.എസ്.ടി.' വേണ്ടെന്ന് മഹിളാമോര്‍ച്ച

Jan 21, 2018