ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് അപൂര്‍വ രോഗം പിടിപ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. തനിക്ക് അപൂര്‍വ രോഗമാണെന്നും എന്നാല്‍ തന്റെ സുഖത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും രോഗനിര്‍ണയത്തിന് ശേഷം താന്‍ തന്നെ സത്യാവസ്ഥ അറിയിക്കുന്നതായിരിക്കുമെന്നും ഇര്‍ഫാന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിച്ചത്.
ഇപ്പോള്‍ തനിക്ക് ബാധിച്ചിരിക്കുന്നത് വയറിലെ ആന്തരികാവയങ്ങളില്‍ കാണുന്ന ട്യൂമര്‍ (NeuroEndocrine Tumour) ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
അവിചാരിതമായ സംഭവങ്ങളാണ് നമ്മെ വളരാന്‍ സഹായിക്കുന്നത്. അതായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്ക് മനസിലാക്കാന്‍ സാധിച്ചത്. എനിക്ക് ട്യൂമറാണെന്ന സത്യം വളരെ വിഷമത്തോടെയാണ് അംഗീകരിച്ചതെങ്കിലും ചുറ്റുമുള്ളവരുടെ സ്‌നേഹവും കരുതലും പ്രതീക്ഷ പകരുന്നതാണ്. ചികിത്സയുടെ ഭാഗമായി ഞാനിപ്പോള്‍ വിദേശത്താണ്. നിങ്ങളുടെ എല്ലാവരുടെയും ആശംസകള്‍ തുടര്‍ന്നുമുണ്ടാകണം. ന്യൂറോ എന്ന് പറയുന്നത് തലച്ചോറുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല. കൂടുതല്‍ അറിയണമെങ്കില്‍ ഗൂഗിളില്‍ ഗവേഷണം ചെയ്തു നോക്കാം. എന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നവര്‍ക്കായി കൂടുതല്‍ പറയാന്‍ ഞാന്‍ വീണ്ടും വരുന്നതായിരിക്കും.'-ഇര്‍ഫാന്‍ ഖാന്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു....
rrfan khan suffering from NeuroEndocrine Tumour
Share this Article
Related Topics