'ഇത് സമര്‍പ്പണം, ഞാന്‍ കീഴടങ്ങുകയാണ്'-ഇര്‍ഫാന്‍ ഖാന്‍


2 min read
Read later
Print
Share

അല്‍പ്പം പ്രശ്‌നമുള്ള ന്യൂറോ എന്‍ഡോക്രൈന്‍ ക്യാന്‍സര്‍ എന്നെ പിടികൂടി എന്നറിഞ്ഞിട്ട് കുറച്ച് ദിവസമാകുന്നു.

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് അപൂര്‍വ രോഗം പിടിപ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. വയറിലെ ആന്തരികാവയങ്ങളില്‍ കാണുന്ന ട്യൂമര്‍ (ന്യൂറോ എന്‍ഡോക്രൈന്‍ ക്യാന്‍സര്‍ ) ആണ്‌ ഇര്‍ഫാനെ പിടികൂടിയിരിക്കുന്നത്. സിനിമാ തിരക്കുകളോട് വിട പറഞ്ഞ് അസുഖവുമായി മല്ലിടുകയാണ്‌ ഇര്‍ഫാനിപ്പോള്‍. താനിപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് മടിയില്ലാതെ ആത്മവിശ്വാസത്തോടെ എഴുതിയിരിക്കുകയാണ് ഇര്‍ഫാന്‍. ഇര്‍ഫാന്‍ എഴുതിയ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍.

അനിശ്ചിതത്വമാണ് നിശ്ചിതമായിട്ടുള്ള ഏക കാര്യം.

അല്‍പ്പം പ്രശ്‌നമുള്ള ന്യൂറോ എന്‍ഡോക്രൈന്‍ ക്യാന്‍സര്‍ എന്നെ പിടികൂടി എന്നറിഞ്ഞിട്ട് കുറച്ച് ദിവസമാകുന്നു. വളരെ അപൂര്‍വ്വമായ രോഗമായതിനാല്‍ ഈ വാക്ക് എന്റെ ശബ്ദകോശത്തില്‍ പുതിയതായിരുന്നു. ചികിത്സയെക്കുറിച്ച് കാര്യമായി ഒന്നും പ്രവചിക്കാന്‍ കഴിയുകയില്ല.

ഇതൊരു വത്യസ്തമായ കളിയാണ്. ഞാന്‍ വളരെ വേഗതയുള്ള ഒരു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. സ്വപ്‌നങ്ങളിലും പ്രതീക്ഷകളിലും മുഴുകിയിരുന്നു. എനിക്ക് കൃത്യമായ ലക്ഷ്യവുമുണ്ടായിരുന്നു. പെട്ടന്ന് ടിക്കറ്റ് എക്‌സാമിനര്‍ എന്റെ തോളില്‍ തട്ടി സ്ഥലം എത്തിയെന്ന് പറഞ്ഞു. എന്നോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ പറഞ്ഞു എന്റെ സ്ഥലം എത്തിയില്ല എന്ന്. അപ്പോള്‍ അയാള്‍ പറഞ്ഞു. ഇതാണ് നിങ്ങളുടെ സ്ഥലം. ഇങ്ങനെയാണ് ജീവിതം.

ഈ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഞാന്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ മകനോട് പറയാറുണ്ട്. 'എന്നില്‍ നിന്ന് ഞാന്‍ ഒരു കാര്യം മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഒരു പേടിയും ആശങ്കകളും എന്നെ ഭരിക്കാന്‍ പാടില്ല'.

വളരെ ക്ഷീണിതനായാണ് ഞാന്‍ ആശുപത്രിയിലേക്ക് പ്രവേശിച്ചത്. വളരെ വൈകിയാണ് ഞാന്‍ അത് മനസ്സിലാക്കിയത്‌. എന്റെ ആശുപത്രി സ്ഥിതി ചെയ്യുന്നത് ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ എതിര്‍വശത്താണെന്ന്. എന്റെ ബാല്യകാല സ്വപ്‌നങ്ങളിലെ മെക്കാ. എല്ലാ വേദനകള്‍ക്കുമിടയില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന വിവിയന്‍ റിച്ചാര്‍ഡിന്റെ ചിത്രം കണ്ടു. ഒന്നും സംഭവിച്ചില്ല. കാരണം ഈ ലോകം ഒരിക്കലും എന്റേതായിരുന്നില്ല എന്ന് തോന്നി

എന്റെ മുറിക്കു മുകളില്‍ അബോധാവസ്ഥയില്‍ കിടക്കുന്നവരുടെ വാര്‍ഡാണ്. ഒരിക്കല്‍ മുറിക്കു പുറത്തെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്നെന്നെ വൈകാരികമായ വിക്ഷോഭം കീഴടക്കി. ജീവിതത്തിനും മരണത്തിനുമിടയിലുള്ള കളികളില്‍ ഒരൊറ്റ പാത മാത്രമേ മുന്നിലുള്ളൂ. ഒരു വശത്ത് ആശുപത്രി. മറുവശത്ത് സ്റ്റേഡിയം. ഒന്നിന്റെയും ഭാഗമാകാതെ നില്‍ക്കുമ്പോള്‍ത്തന്നെ നിശ്ചിതമായ ഒരിടമുണ്ട്. അത് ആശുപത്രിയുമല്ല സ്റ്റേഡിയവുമല്ല. അതെന്നെ അഗാധമായി പിടിച്ചു കുലുക്കി.

പ്രപഞ്ചത്തിന്റെ മഹത്തായ ശക്തിയും ബുദ്ധിശക്തിയും എന്നെ വല്ലാതെ സ്വാധീനിച്ചു. അനിശ്ചിതത്വമാണ് നിശ്ചിതമായിട്ടുള്ള ഏക കാര്യം. എന്റെ ശക്തി എന്താണെന്ന് തിരിച്ചറിയാനും ഈ കളി നന്നായി കളിക്കാനും അതെന്നെ സഹായിച്ചു. എട്ടുമാസം, നാല് മാസം അല്ലെങ്കില്‍ രണ്ട് വര്‍ഷങ്ങള്‍ എടുത്താലും അനന്തരഫലം എന്തു തന്നെയായാലും അതില്‍ സമര്‍പ്പിച്ച് കീഴടങ്ങാന്‍ ഈ തിരിച്ചറിവ് എന്നെ സഹായിച്ചു. എന്റെ ആശങ്കകള്‍ എല്ലാം മനസ്സിന്റെ പിന്‍ സീറ്റിലേക്ക് പോവുകയും അവിടെ നിന്ന് ഇപ്പോള്‍ മറഞ്ഞു പോകുകയും ചെയ്യുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ശ്രീ റെഡ്ഡി വിവാദം: അമ്മയുടെ മാനം കാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരിക്കുമെന്ന് പവന്‍ കല്യാണ്‍

Apr 20, 2018


mathrubhumi

2 min

അന്ന് ഫാസില്‍ പറഞ്ഞത് ഇന്ന് ലാല്‍ പറഞ്ഞു: അവനൊരു ചളിപ്പുമില്ല

Aug 26, 2017


mathrubhumi

2 min

'മഞ്ജുവിന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു'

Feb 8, 2018