മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരളത്തിന്റെ അഭിമാനവുമായ ഐ.എം വിജയന്‍ സിനിമാ നിര്‍മാണ രംഗത്തേക്ക്. സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ഡാഡി എന്റര്‍ടൈന്‍മെന്റ്‌സ് എന്ന പേരില്‍ നിര്‍മാണ കമ്പനി തുടങ്ങിയ കാര്യം വിജയന്‍ ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും അദ്ദേഹം കുറിച്ചു. ആദ്യ സംരംഭം ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു ചിത്രമാണെന്നും വിജയന്‍ വ്യക്തമാക്കി.
ഐ.എം വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
ഹായ് ഫ്രണ്ട്‌സ്, പുതിയൊരു സംരഭത്തിനു തുടക്കം കുറിയ്ക്കുകയാണ്. ഞാനും സുഹൃത്തുക്കളായ അരുണ്‍ തോമസ്, ദീപു ദാമോദര്‍ എന്നിവരും ചേര്‍ന്ന് ബിഗ് ഡാഡി എന്റര്‍ടൈന്‍മെന്റ് എന്ന പേരില്‍ ഒരു മൂവി പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുന്നു. തീര്‍ച്ചയായും എല്ലാവരുടെയും പിന്തുണയും സ്‌നേഹവും അനുഗ്രഹവും ഞങ്ങള്‍ക്കുണ്ടാകണം.
കമ്പനിയുടെ ആദ്യ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അടുത്ത ഘട്ടത്തില്‍ പങ്കുവയ്ക്കുന്നതാണ്. ഒരു കാര്യം മാത്രം പറയാം. ആദ്യ സിനിമ തീര്‍ച്ചയായും ഒരു ഫുട്‌ബോള്‍ റിലേറ്റഡ് സിനിമ ആയിരിക്കും. നന്ദി...
Share this Article
Related Topics