കൊച്ചി: നടൻ ഷെയിന്‍ നിഗത്തെ വിലക്കാന്‍ നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചതില്‍ ഇടപെടുമെന്ന് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. ഷെയിന്‍ ആവശ്യം ഉന്നയിക്കുകയാണെങ്കില്‍ അമ്മയുടെ അംഗം എന്ന നിലയില്‍ ഇടപെടുമെന്നാണ് ഇടവേള ബാബു പറഞ്ഞത്. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ആര് തെറ്റ് ചെയ്താലും തെറ്റാണ്. നമ്മെ വിശ്വസിച്ച് പ്രൊഡ്യൂസര്‍ പണം മുടക്കുകയാണ്. മുടി വെട്ടിയതിന് ന്യായീകരണങ്ങളില്ല. പക്വതയോടെ പെരുമാറേണ്ട ഘട്ടമായിരുന്നു അത്. പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തുന്നതിന് പരിമിതി ഉണ്ട്. പക്വതയില്ലായ്മയാണ് ഈ വിഷയത്തില്‍ ഞാന്‍ കാണുന്നത്". ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും ഇടവേള ബാബു പറഞ്ഞു.
ഇടപെടേണ്ട ഘട്ടം വന്നാല്‍ ഷെയിന്‍ ഇടപെടേണ്ട ആവശ്യം ഉന്നയിച്ചാല്‍ ഇടപെടും. അവര്‍ അരുടെ വികാരം പ്രകടിപ്പിച്ചു. ഈ പടം തീര്‍ക്കാന്‍ ഷെയിനും മാനസികമായി തയ്യാറാവണമെന്നും ഇടവേള ബാബു പറഞ്ഞു.
സെറ്റിലെ ലഹരി മരുന്ന് ഉപയോഗത്തെ കുറിച്ച് ചോദിച്ചപ്പോൾ അമ്മയുടെ ബൈലോ അമെന്റ്‌മെന്റില്‍ സെറ്റിൽ മയക്കുമരുന്നുപയോഗവും മദ്യപിച്ചു വരുന്നതും പാടില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. അടുത്ത യോഗത്തില്‍ അത് പാസ്സാക്കുമെന്നും ഇടവേള ബാബു പ്രതികരിച്ചു.
content highlights: Idavela Babu reaction on Shane Nigam ban by producers association, AMMA