വാലു വച്ച് പേരടി പറയുന്നു: ഞങ്ങള്‍ തിന്നാനേ കൊല്ലാറുള്ളൂ, അല്ലാതെ 51 വെട്ടു വെട്ടി പോവില്ല


2 min read
Read later
Print
Share

മനുഷ്യന്‍ എന്തിനാണ് മനുഷ്യന്മാരെ ഭരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. നല്ല മൃഗങ്ങളായി ജീവിക്കാന്‍ പഠിക്കൂ മനുഷ്യജീവികളെ

നുഷ്യനോ മൃഗമോ കേമന്‍? സംശയം വേണ്ട മൃഗം തന്നെ. നടന്‍ ഹരീഷ് പേരടിയാണ് കാര്യകാരണ സഹിതം ഇത് സമര്‍ഥിക്കുന്നത്. അതും സാക്ഷാല്‍ ഹനുമാന്റെ വേഷത്തില്‍, നല്ല വാലും താടിയുമൊക്കെ വച്ചുകൊണ്ട് തന്നെ. നമസ്‌തെ ഇന്ത്യ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ മണാലിയില്‍ നിന്ന് ഹനുമാന്റെ വേഷത്തി നില്‍ക്കുന്നതിന്റെ ചിത്രം സഹിതം ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലാണ് പേരടി മനുഷ്യന്റെയും മൃഗത്തിന്റെയും ചെയ്തികളെ മൃഗപക്ഷത്ത് നിന്നുകൊണ്ട് മൂര്‍ച്ചയുള്ള പരിഹാസത്തോടെ വിലയിരുത്തുന്നത്.

ഞങ്ങള്‍ തിന്നാന്‍ വേണ്ടി മാത്രമേ കൊല്ലാറുള്ളു... അല്ലാതെ നിങ്ങളെ പോലെ 51ഉം 61 ഉം വെട്ട് വെട്ടി നിരത്തിലിട്ട് പോവാറില്ല. തെറ്റ് ചെയ്തവരെ നിങ്ങള്‍ മൃഗമേ എന്നു വിളിക്കുമ്പോള്‍ ഞങ്ങള്‍ തെറ്റ് ചെയ്യാത്തവരെ മനുഷ്യാ എന്നാണ് വിളിക്കാറുള്ളത്. ഇനിയെങ്കിലും നല്ല മൃഗങ്ങളായി ജീവിക്കാന്‍ പഠിക്കൂ മനുഷ്യജീവികളെ-ഹരീഷ് പേരടി കുറിപ്പില്‍ പറഞ്ഞു.

മനുഷ്യന്‍ എന്തിനാണ് മനുഷ്യന്മാരെ ഭരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും നിങ്ങള്‍ എഴുതുന്ന കഥകളില്‍ മാത്രമാണ് സിംഹം രാജാവും കുറുക്കന്‍ മന്ത്രിയുമൊക്കെയാകുന്നത്. അതൊക്കെ വായിച്ച് ഞങ്ങള്‍ കാട്ടില്‍ ചിരിയാണ്. മനുഷ്യന് മാത്രമേ ബുദ്ധിയുള്ളൂവെന്നു പറയുമ്പോഴും ഞങ്ങള്‍ ചിരിക്കും.

നവാഗതനായ അജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നമസ്‌തെ ഇന്ത്യ. 2017ലെയും ബി.സി 500ലെയും കഥ പറയുന്ന ചിത്രത്തില്‍ ഹനുമാന്റെ വേഷത്തിലാണ് പേരടി എത്തുന്നത്. മണാലിയില്‍ ഹിമാലയത്തിന്റെ താഴ്‌വരയാണ് പ്രധാന ലൊക്കേഷന്‍.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട മനുഷ്യ ജീവികളെ... ഞങ്ങള്‍ മൃഗങ്ങള്‍ക്കിപ്പോഴും മനസിലാവാത്തത് നിങ്ങള്‍ മനുഷ്യന്‍മാര്‍ എന്തിനാണ് മനുഷ്യന്‍മാരെ ഭരിക്കുന്നത് എന്നാണ്... ഞങ്ങള്‍ മൃഗങ്ങള്‍ക്കിടയില്‍ ഒരു ഭരണവുമില്ലാ... നിങ്ങള്‍ ഞങ്ങളെ പറ്റി എഴുതുന്ന കഥകളില്‍ മാത്രമാണ് സിംഹം രാജാവും കുറുക്കന്‍മന്ത്രിയുമാവുന്നത് ... അതൊക്കെ വായിച്ച് ഞങ്ങള്‍ കാട്ടില്‍ കൂട്ടത്തോടെ ചിരിയാണ്... മനുഷ്യന് മാത്രമെ ബുദ്ധിയുള്ളു എന്ന് നിങ്ങളുടെ പ്രസംഗം കേള്‍ക്കുമ്പോളാണ് കാട്ടില്‍ പൊട്ടി ചിരി ഉണ്ടാകാറ്... ഞങ്ങള്‍ തിന്നാന്‍ വേണ്ടി മാത്രമെ കൊല്ലാറുള്ളു... അല്ലാതെ നിങ്ങളെ പോലെ 51ഉം 61 ഉം വെട്ട് വെട്ടി നിരത്തിമിലിട്ട് പോവാറില്ലാ... ഏറ്റവും വലിയ കോമഡി നിങ്ങള്‍ക്കിടയില്‍ തെറ്റ് ചെയ്തവരെ നിങ്ങള്‍ മൃഗമെ എന്ന് വിളിക്കാറുണ്ടല്ലോ ഞങ്ങള്‍ക്കിടയില്‍ തെറ്റു ചെയ്യാത്തവരെ ഞങ്ങള്‍ മനുഷ്യാ എന്നാണ് വിളിക്കാറ്.. ഇനിയെങ്കിലും നല്ല മൃഗങ്ങളായി ജീവിക്കാന്‍ പഠിക്കൂ മനുഷ്യജീവികളെ .....

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

നയന്‍താരയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല, ഉടനെ ആശുപത്രിയില്‍ എത്തിച്ചു

Jan 7, 2019


mathrubhumi

2 min

അന്ന് എനിക്ക് ശത്രുവിനെ ചൂണ്ടിക്കാണിച്ചു തന്നത് മമ്മൂക്കയുടെ ഭാര്യ- ലാല്‍ ജോസ്

Sep 4, 2018


mathrubhumi

1 min

ആത്മീയതയില്‍ അലിഞ്ഞ് രജനി ഹിമാലയത്തില്‍

Mar 13, 2018