ഗുര്‍മീത് റാം റഹീം സിങ്ങിന്റെയും ഹണിപ്രീതിന്റെയും ജീവിതം പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കിലാണിപ്പോൾ രാഖി സാവന്ത്. സിനിമയില്‍ ഗുര്‍മീതിൻ്റെ ദത്തുപുത്രി ഹണിപ്രീതിനെയാണ് രാഖി അവതരിപ്പിക്കുന്നത്. രാഖിയുടെ സഹോദരൻ രകേഷ് സാവന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. അബ് ഇൻസാഫ് ഹോഗ എന്ന ചിത്രം ഗുർമീതിന്റെ അറസ്റ്റോടെയാണ് ഇപ്പോൾ വാർത്തകളിൽ വീണ്ടും സജീവമായത്.
'ബാബ എന്ന് ഞാൻ വിളിക്കുന്ന ഗുര്‍മീതിന്റെ സിർസയിലെ ആശ്രമത്തിൽ ഞാൻ പോയിട്ടുണ്ട്. സഹോദരനൊപ്പമാണ് പോയത്. ഗുര്‍മീതും ഹണിപ്രീതും അച്ഛനും മകളുമായാണ് അറിയപ്പെടുന്നതെങ്കിലും അവരുടെ ബന്ധം അത്തരത്തിലുള്ളതാണെന്ന് തോന്നിയിരുന്നില്ല. ഞാൻ ഗുഹയിലെത്തിയപ്പോൾ അവിടെയാണ് തൻ്റെ പൂജകൾ നടക്കുന്നതെന്ന് ബാബ പറഞ്ഞു. എന്നാൽ പിന്നീടാണ് അയാൾ അവിടെ പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയായിരുവെന്ന് ഞാൻ തിരിച്ചറിഞ്ഞത്'- രാഖി പറഞ്ഞതായി ദി ക്യുൻ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഗുര്‍മീത് തങ്ങളെ പീഡിപ്പിക്കുന്നതായി കുട്ടികൾ മാതാപിതാക്കളോട് പരാതി പറഞ്ഞിരുന്നെങ്കിലും അവര്‍ പ്രതികരിച്ചിരുന്നില്ല. മാതാപിതാക്കൾ ഗുര്‍മീതിൻ്റെ കൈയിൽ നിന്ന് പണവും മദ്യവും വാങ്ങിയതാണ് അതിനുള്ള കാരണം-രാഖി പറഞ്ഞു.
ഒരിക്കൽ ഗുര്‍മീത് റാംറഹിമിൻ്റെ ഗുഹയിലെത്തിയ താൻ അവിടെ വയാഗ്ര കണ്ടതായും രാഖി വെളിപ്പെടുത്തി. ഒരു ആത്മീയ നേതാവിന്റെ മുറിയിൽ എങ്ങനെയാണ് വയഗ്ര വന്നതെന്ന് ഞാൻ ആകുലപ്പെട്ടിരുന്നു. അന്ന് ആയാളുടെ മുഖം മൂടി മാറ്റുമെന്ന് ഞാൻ തീരുമാനിച്ചു-രാഖി പറഞ്ഞു.
ചിത്രങ്ങൾക്ക് കടപ്പാട്: യോഗൻ ഷാ
Share this Article
Related Topics