അക്ഷയ് കുമാര്‍, കരീന കപൂര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജ് മെഹ്ത സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുഡ് ന്യൂസ്. ചിരി പടര്‍ത്തുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്പതിമാരായി അക്ഷയ്കുമാറും കരീനയുമെത്തുന്നു. ഏറെ നാള് കാത്തിരുന്നിട്ടും ഒരു കുഞ്ഞിനെ താലോലിക്കാനാവാതെ ഒരു ഡോക്ടറുടെ സഹായത്തോടെ ചികിത്സയ്ക്ക് വിധേയരാവുകയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നതെന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. കോമഡി, ഡ്രാമ, സസ്പെന്‍സ് എല്ലാം തികഞ്ഞ ഒരു എന്റര്‍ടെയിനറായിരിക്കുമെന്നാണ് ട്രെയ്ലർ പറയുന്നത്.
കഥയും തിരക്കഥയും ജ്യോതി കപൂറിന്റേതാണ്. ദില്‍ജിത്ത്, കിയാര അദ്വാനി തുടങ്ങിയവരും വേഷമിടുന്നു. ഹീരൂ യഷ് ജോഹര്‍, അരുണ ഭാട്ടിയ, കരണ്‍ ജോഹര്‍, അപൂര്‍വ മെഹ്ത, ശശാങ്ക് കെയ്താന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഡിസംബര്‍ 27ന് തീയേറ്ററുകളിലെത്തും.
Content Highlights : goodnewwz movie trailer akshay kumar kareena kapoor
Share this Article
Related Topics