To advertise here, Contact Us



'ദില്‍വാലെ' മോശം ചിത്രം, സോനം കപൂര്‍ മോശം നടി


1 min read
Read later
Print
Share

എട്ടാമത് ഗോള്‍ഡന്‍ കേല അവാര്‍ഡ് പ്രഖ്യാപിച്ചു

വാര്‍ത്തകേട്ട് ഞെട്ടേണ്ട! ഷാരൂഖ് ഖാന്റെ 'ദില്‍വാലെ'യാണ് 2015-ലെ മോശം ചിത്രം. സല്‍മാന്‍ഖാന്‍ നായകനായ പ്രേം രത്തന്‍ ധന്‍ പായോയിലെ അഭിനയത്തിന് സോനം കപൂര്‍ ഏറ്റവും മോശം നടിയുമായി. എട്ടാമത് ഗോള്‍ഡന്‍ കേല അവാര്‍ഡാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്.

To advertise here, Contact Us

ഹോളിവുഡിലെ മോശം ചിത്രങ്ങള്‍ക്ക് നല്‍കുന്ന റാസി അവാര്‍ഡിന് സമാനമായിട്ടാണ് ബോളിവുഡില്‍ ഗോള്‍ഡന്‍ കേല (സുവര്‍ണ വാഴപ്പഴം) അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ബോളിവുഡിന് നിരാശ സമ്മാനിച്ച ബോംബെ വെല്‍വറ്റ്, ഷാന്‍ദാര്‍, തേവര്‍, സിങ് ഈസ് ബ്‌ളിങ് തുടങ്ങിയവയെയാണ് ദില്‍വാലെ തോല്‍പ്പിച്ചത്. സൂരജ് ഭര്‍ജത്യ മോശം സംവിധായകനായി.

ഹീറോ എന്ന ചിത്രത്തിലൂടെ മികച്ച പുതുമുഖനടനായി വിവിധ അവാര്‍ഡ് വേദികളില്‍ തിളങ്ങിയ സൂരജ് പഞ്ചോളി ഗോള്‍ഡന്‍ കേലയുടെ വര്‍ഷത്തെ മോശം നടനായി.

അര്‍ജുന്‍ രാംപാല്‍, അര്‍ജുന്‍ കപൂര്‍, ഇമ്രാന്‍ ഖാന്‍ എന്നിവരാണ് സൂരജിനോട് സുല്ല് പറഞ്ഞത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'എന്റെ പൊന്ന് ചങ്ങായിമാരെ, സണ്ണിലിയോണ്‍ പോണ്‍ സ്റ്റാറായതില്‍ എന്തോന്ന് പാപക്കറ'

May 13, 2019


mathrubhumi

1 min

ദാസേട്ടന്‍ പറഞ്ഞ ചില വാക്കുകള്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട്‌- മാര്‍ക്കോസ്

Sep 7, 2018


mathrubhumi

2 min

മെറിലിയുടെ മാധവിക്കുട്ടിക്ക് ലൈംഗികതൃഷ്ണ മാത്രമെന്ന് കമല്‍

Nov 23, 2016

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us