വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനാകുന്ന തമിഴ് ചിത്രത്തില്‍ ഗൗതമിയുടെ മകള്‍ സുബ്ബലക്ഷ്മി നായികയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ബാല സംവിധാനം ചെയ്യുന്ന ഈ തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കാണ്. സന്ദീപ് റെഡ്ഡി സംവിധാനം ചെയ്ത ഈ ചിത്രം തെലുങ്കില്‍ വന്‍ വിജയമായിരുന്നു. അർജുൻ റെഡ്ഡിയിൽ വിജയ് ദേവേര്‍കൊണ്ടയാണ് നായക വേഷത്തിലെത്തിയത്.
ഗൗതമിയുടെ മകള്‍ അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുകയാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന്, മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ഗൗതമിയിപ്പോള്‍.
"എന്റെ മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് വാര്‍ത്ത ഞാന്‍ കണ്ടു. സുബ്ബലക്ഷ്മി അവളുടെ പഠനവുമായി തിരക്കിലാണ്. അഭിനയിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. അവള്‍ പഠിക്കട്ടെ-ഗൗതമി പറഞ്ഞു.
Content Highlights: Gauthami on daughter Subhalaxmi film debut with Vikram's son Dhruv Bala Arjun Reddy
Share this Article
Related Topics