നീരജ് മാധവ് കേന്ദ്രകഥാപാത്രമാകുന്ന ഗൗതമിന്റെ രഥം എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ആനന്ദ് മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കിച്ചാപ്പൂസ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പുണ്യ എലിസബത്ത് നായികയാവും. രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സലാ മേനോന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്റെ പുസ്തകം എന്നിവയ്ക്കു ക്യാമറ ചലിപ്പിച്ച വിഷ്ണു ശര്‍മ്മയാണ് ഗൗതമിന്റെ രഥത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അങ്കിത് മേനോന്‍ ഗാനങ്ങള്‍ക്ക് ഈണം നല്‍കും.
Content Highlights : Gauthamante ratham film shooting began, Neeraj Madhav
Share this Article
Related Topics