കേരളത്തിന് ഇത്ര വലിയ വിപത്ത് വന്നു പെട്ടിട്ടും കോടികള്‍ വാങ്ങുന്ന ചില യുവനടന്മാര്‍ ഇപ്പോഴും മുഖം തിരിഞ്ഞ് നില്‍ക്കുന്നുവെന്ന് നടനും എംഎല്‍എയും ആയ ഗണേഷ് കുമാറിന്റെ വിമര്‍ശനം. മലയാളികളുടെ സ്‌നേഹത്തിന്റെ പങ്ക് പറ്റുന്ന നടന്മാരില്‍ പലരും സഹായിക്കാന്‍ തയ്യാറാവുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. കൊല്ലം ജില്ലയിലെ കുരിയോട്ടുമലയില്‍ ആദിവാസി ഊരുകളില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
നമ്മളാരേയും തിരിച്ചറിയുന്നില്ല, കുഴപ്പക്കാരേ മാത്രമേ നമ്മള്‍ കാണുന്നുള്ളു. നല്ല മനസ്സുളള നിശബ്ദമായി സഹായിക്കുന്ന ഒരുപാട് പേരുണ്ട്. കോടിക്കണക്കിന് രൂപ കൈ പറ്റുന്ന പല സിനിമാക്കാരേയും കാണുന്നില്ല. ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി വാങ്ങുന്ന മലയാളത്തിലെ ചില നടന്മാരെ കാണുന്നില്ല. ഇവരില്‍ പലരും പല പ്രസ്താവനകളും ഇറക്കുകയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകളിടുകയും ചെയ്തിരുന്നു.
അഞ്ച് ദിവസത്തേക്ക് 35 ലക്ഷം രൂപയോളം പ്രതിഫലം വാങ്ങുന്ന ഹാസ്യനടന്മാരേയും കാണുന്നില്ല. സുരാജ് വെഞ്ഞാറമ്മൂടിനെ പോലെയുളള ചെറിയ താരങ്ങള്‍ സഹായിച്ചു. ഒരു കട ഉദ്ഘാടനത്തിന് 30 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്നവരില്‍ പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുത്തിട്ടില്ല. ഞാനൊരു കലാകാരനായതുകൊണ്ട് അതില്‍ പ്രതിഷേധമുണ്ടെന്നും ഗണേഷ് കുമാര്‍ അറിയിച്ചു. ഫെയ്‌സ്ബുക്കില്‍ ഇരുന്ന് അഭിപ്രായം പറയുന്നവര്‍ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ മുതിരുന്നില്ല. പല വിദേശ രാജ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് സഹായമൊഴുകി. കേരളവുമായി യാതൊരു ബന്ധവുമില്ലാത്ത സിംഗപ്പൂര്‍ പൗരന്‍ വരെ സഹായിച്ചു. മലയാളികളുടെ സ്‌നേഹത്തിന്റെ പങ്കു പറ്റുന്ന പല നടന്മാരും അഞ്ച് പൈസ സംഭാവന ചെയ്തിട്ടില്ല. വളരെ കുറച്ച് പേര്‍ മാത്രമാണ് സഹായിച്ചതെന്നും കേരളത്തിന് ദുരിതം വന്നപ്പോള്‍ എന്ത് ചെയ്‌തെന്ന് അവരോട് ചോദിക്കണമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
Share this Article
Related Topics