ഗണപതിയെ ബക്കറ്റില്‍ മുക്കിയെടുത്ത് സഞ്ജയ് ദത്ത്; കൈയടിച്ച്‌ ആരാധകര്‍


1 min read
Read later
Print
Share

പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് തയ്യാറാക്കുന്ന ഇത്തരം വിഗ്രഹങ്ങള്‍ മലിനീകരണ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.

ണേശ വിഗ്രഹ നിമജ്ജനത്തെ ചൊല്ലി വലിയ തര്‍ക്കമാണ് വിശ്വാസികളും പരിസ്ഥിതി പ്രവര്‍ത്തകരും തമ്മില്‍ നടക്കുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ട് ഉണ്ടാക്കിയ ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്യുന്നത് വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നു.

എന്നാല്‍, വിശ്വാസത്തെയും പരിസ്ഥിതിയെയും ഒന്നിപ്പിച്ചുകൊണ്ടാണ് ഇക്കുറി ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ഗണേശോത്സവ ആഘോഷം

തന്റെ വീട്ടില്‍ വെച്ച് ഒരു ബക്കറ്റ് വെള്ളത്തില്‍ ഗണപതി വിഗ്രഹം മുക്കി പ്രകൃതിസംരക്ഷണത്തിന് മാതൃകയായിരിക്കുകയാണ് സഞ്ജയ്. വേറിട്ട ഈ നടപടി സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ കൈയടിയാണ് നേടിക്കൊടുത്തത്.

ഭാര്യ മാന്യത, മക്കളായ ഷഹ്‌റാന്‍, ഇഖ്‌റ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് മുംബൈയിലെ വീടിന് മുന്നില്‍ നിന്ന് ഗണപതി വിഗ്രഹത്തെ യാത്രയാക്കിയത്. ഗണപതി വിഗ്രഹം ബക്കറ്റില്‍ മുക്കുന്നതിന് മുമ്പായി വിഗ്രഹത്തെ നമസ്‌കരിക്കുകയും ആരതി നടത്തുകയും ചെയ്തു. എന്തായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് സഞ്ജയ് ദത്തിന്റെ ഗണേശോത്സവം മാതൃക.

Content Highlights : Ganesh Chaturthi Sanjay Dutt and family bid adieu to ganesha in an eco-friendly way

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രാജ്യത്തു നിന്നും പുറത്താക്കുന്നവർക്ക് നികുതിപ്പണം തിരികെ നല്‍കുമോയെന്ന് ഷാന്‍ റഹ്മാന്‍

Dec 19, 2019


mathrubhumi

2 min

നയന്‍താരയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല, ഉടനെ ആശുപത്രിയില്‍ എത്തിച്ചു

Jan 7, 2019


mathrubhumi

2 min

അന്ന് എനിക്ക് ശത്രുവിനെ ചൂണ്ടിക്കാണിച്ചു തന്നത് മമ്മൂക്കയുടെ ഭാര്യ- ലാല്‍ ജോസ്

Sep 4, 2018