''ബിഗിലിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ സുഹൃത്തുക്കളും പരിചയക്കാരുമായ ഒരുപാട് പേര്‍ അഭിനന്ദനമറിയിച്ചുകൊണ്ട് വിളിക്കുന്നുണ്ട്.
വിജയ്ക്കുനേരെ വിരല്‍ചൂണ്ടുന്ന വില്ലനാകാന്‍ കഴിഞ്ഞത് ഭാഗ്യമാണ്.
ചിത്രത്തിന്റെ ഭാഗമാകാനുള്ള ക്ഷണം ലഭിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. സംവിധായകന്‍ ആറ്റ്ലിയാണ് കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ചത്. അദ്ദേഹംതന്നെയാണ് വിജയ്യെ പരിചയപ്പെടുത്തിയതും. ഒരു കട്ട വിജയ് ഫാനാണ് ഞാന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഷേക്ക് ഹാന്‍ഡ് നല്‍കുമ്പോള്‍ എന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.
ബിഗില്‍ വനിതാഫുട്ബോളിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ്. സിനിമയ്ക്കായി ഒരുപാട് പന്തുകളിരംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ചിത്രീകരണത്തിന്റെ ഇടവേളകളിലെല്ലാം വിജയ്യും ഞാനും സംസാരിച്ചത് കളിയെക്കുറിച്ചായിരുന്നു. സിസര്‍കട്ടിനെപറ്റിയും ഫുട്ബോളിലെ ചടുലനീക്കളെ കുറിച്ചും കൗതുകത്തോടെ അദ്ദേഹം ചോദിച്ചറിഞ്ഞിട്ടുണ്ട്. സെറ്റില്‍ ഭാര്യയും മക്കളുമായി ചെന്നപ്പോള്‍ അവരോടെല്ലാം അദ്ദേഹം വിശേഷങ്ങള്‍ തിരക്കി. വിജയ്ക്കൊപ്പം ഫോട്ടോയെടുത്താണ് കുടുംബം അന്ന് മടങ്ങിയത്.
Content Highlights: Football player IM Vijayan, Vijay, Bigil Movie, Diwali Release
Share this Article
Related Topics