'പ്ലാസ്റ്റിക്കല്ല, നിരോധിക്കേണ്ടത് പി.സി ജോര്‍ജിനെ'


കന്യസ്ത്രീക്കെതിരേയുള്ള പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരേയുള്ള പ്രതിഷേധം

ലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരേ സിനിമാരംഗത്ത് നിന്നും ശക്തമായ പ്രതിഷേധം.

'കേരളത്തില്‍ ആദ്യം നിരോധിക്കേണ്ടത് പി.സി. ജോര്‍ജിനെയാണ്, അല്ലാതെ പ്ലാസ്റ്റിക് അല്ലെന്നും സംവിധായകനും നടനുമായ മധുപാല്‍ പ്രതികരിച്ചു. മറ്റൊരാളുടെ വാക്കുകള്‍ കടമെടുത്താണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.'

ജോര്‍ജിനെതിരേ ബോളിവുഡ് താരങ്ങളടക്കം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വിഷയത്തിൽ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും രവീണ ടണ്ടൻ അഭിപ്രായപ്പെട്ടു. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ധ്രുവീകരണം സമൂഹത്തെ മലിനമാക്കുന്നതായും ഇത് ഛര്‍ദിക്കാൻ ഇട വരുത്തുന്നുവെന്നും നടി സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു.

ജോര്‍ജിനെതിരേ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ മാസം 20 ന് ജോര്‍ജ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സമന്‍സ് അയച്ചിരിക്കുകയാണ്. കോട്ടയത്ത് വച്ചാണ് എം.എല്‍.എ കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചത്.

Content Highlights: film fraternity against p.c george madubal swara bhaskar raveena tandon

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram