കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തകര്‍ക്കാനാണ് ശ്രമമെന്നും ദിലീപ് പറഞ്ഞതായി സോളാര്‍ കേസില്‍ സരിത എസ്. നായര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ഫെനി ബാലകൃഷ്ണന്‍. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി കീഴടങ്ങാന്‍ തന്നെ സമീപിച്ചിരുന്ന കാര്യം ദിലീപിനോട് പറഞ്ഞിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ദിലീപിന് മെസ്സേജ് അയക്കുകയാണ് ചെയ്തത്.
ഈ മെസ്സേജ് കണ്ട ദിലീപ് തന്നെ വിളിക്കുകയായിരുന്നുവെന്നും അപ്പോഴാണ് തന്നെ തകര്‍ക്കാനുള്ള ശ്രമമുണ്ടെന്ന് വെളിപ്പെടുത്തിയതെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. ആലുവ പോലീസ് ക്ലബ്ബില്‍ മൊഴി കൊടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫെനി ബാലകൃഷ്ണന്‍
പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളായ മനോജും മഹേഷും പറഞ്ഞ മാഡം ആരാണെന്ന് തനിക്ക് അറിയില്ലെന്ന് ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
പള്‍സര്‍ സുനി കീഴടങ്ങുന്നതിനെ കുറിച്ച് അന്വേഷിക്കാനാണ് മനോജും മഹേഷും സമീപിച്ചത്. ചെങ്ങന്നൂരില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇവരോട് മാവേലിക്കര കോടതിയില്‍ ഹാജരാവാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ഒരുപാട് പോലീസുകാര്‍ ഉള്ളതിനാല്‍ മാവേലിക്കരയില്‍ ഹാജരാകുന്നതില്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. മാഡത്തോട് അന്വേഷിച്ചിട്ട് മറുപടി പറയാം എന്നു പറഞ്ഞാണ് അവര്‍ മടങ്ങിയത്-ഫെനി പറഞ്ഞു.
Share this Article
Related Topics