ബോളിവുഡ് സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തറും നടി ശ്രദ്ധ കപൂറും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച് നാളുകള്‍ കുറച്ചായി. ശ്രദ്ധയുമായുള്ള പ്രണയമാണ് ഫര്‍ഹാന്‍, ഭാര്യ അഥുന ഭബാനിയുമായി പിരിയാനുള്ള പ്രധാന കാരണമായി തീര്‍ന്നതെന്നായിരുന്നു ആരോപണം.
തനിക്കെതിരെ പ്രചരിക്കുന്ന എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കുകയാണ് ശ്രദ്ധ. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
മറ്റുള്ളവരുടെ വായ് മൂടിക്കെട്ടാന്‍ എനിക്ക് കഴിയില്ല അതിനുള്ള അവകാശവും എനിക്കില്ല. ഞാന്‍ ഒരു കുടുംബവും തകര്‍ത്തിട്ടില്ല. എന്റെ ശ്രദ്ധ സിനിമയിലാണ്. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കണം എന്നതില്‍ കവിഞ്ഞ ഒരു ലക്ഷ്യവും എനിക്കില്ല. ഒരു കാമുകന്‍ വേണമെന്ന് തോന്നിയിട്ടില്ല. സിനിമയില്‍ തിരക്കായതുകൊണ്ട് സമയവുമില്ല. പ്രണയിക്കണമെങ്കില്‍ നമുക്ക് കുറച്ചെങ്കിലും തിരക്കുകള്‍ മാറ്റിവയ്ക്കാന്‍ കഴിയണമല്ലോ- ശ്രദ്ദ പറഞ്ഞു.
Share this Article
Related Topics