അന്‍വര്‍ റഷീദ്-ഫഹദ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ട്രാന്‍സിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടു. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സിനിമയിലെ ഫഹദിന്റെ ഫസ്റ്റ്‌ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്. നിസ്സംഗ ഭാവത്തോടെ ഫഹദ് ഇരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍. മരണത്തെ സൂചിപ്പിക്കുന്ന പോലെ ഫഹദിന്റെ ഇരുവശത്തും തൂങ്ങി നില്‍ക്കുന്നത് പോലെ രണ്ട് പേരുടെ കാലുകള്‍. ഇങ്ങനെയാണ് പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിനായകന്‍, സൗബിന്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, അല്‍ഫോന്‍സ് പുത്രന്‍ എന്നിവരാണ് ട്രാന്‍സിലെ മറ്റു പ്രധാന താരങ്ങള്‍.
വിന്‍സന്റ് വടക്കന്‍ തിരക്കഥ എഴുതുന്ന ഈ ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. അമല്‍ നീരദാണ് ഛായാഗ്രാഹകന്‍. സംഗീതം- ജാക്‌സണ്‍ വിജയന്‍, കലാസംവിധാനം-അജയന്‍ ചാലശേരി.
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍. അഅടുത്ത വര്‍ഷം ഏപ്രില്‍ 28 ന് ട്രാന്‍സ് പുറത്തിറങ്ങും.
Content Highlights: Fahadh Faasil Trance first look, Anwar Rasheed and Fahadh Faasil
Share this Article
Related Topics