സിനിമയോളം പ്രണയത്തെ അടയാളപ്പെടുത്തിയ മറ്റെന്താണുള്ളത്. അതില്‍ ചില പ്രണയങ്ങള്‍ സിനിമയുടെ സ്‌ക്രീനിന് പുറത്തേക്ക് സഞ്ചരിച്ചു. ആക്ഷന്‍ എവിടെ കട്ട്, എവിടെ എന്ന് നിര്‍വചിക്കാനാവാതെ നിത്യപ്രണയത്തിന്റെ വഴിയിലേക്ക് അവ ഒഴുകി. അത്തരത്തിലൊരു പ്രണയകഥയാണ് ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ ജോഡികളായി മാറിയ ഫഹദ് ഫാസിലിനും നസ്രിയയ്ക്കും പറയാനുള്ളത്.
ബാംഗ്ലൂര്‍ ഡേയ്‌സ് ഷൂട്ടിങ് നടക്കുന്നു. അകത്തെ മുറിയില്‍ ഫഹദ് ഫാസിലും നസ്രിയയും മാത്രം. പെട്ടെന്ന് നസ്രിയ ഫഹദിനോട് ചോദിച്ചു: "എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ? ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം."
അത്ര ഹോണസ്റ്റ് ആയ ചോദ്യം മറ്റൊരു പെണ്‍കുട്ടിയില്‍ നിന്നും കേട്ടിട്ടില്ലെന്ന് ഫഹദ് ഫാസില്‍. ഫഹദിന്റെ ഉമ്മയ്ക്കാണെങ്കില്‍ പരിചയപ്പെടുന്നതിന് മുമ്പേ നസ്രിയയെ ഇഷ്ടപ്പെടുകയും ചെയ്തു. ഉമ്മ നോക്കുമ്പോലെ ഷാനുവിനെ നോക്കിക്കോളാം എന്ന ഉറപ്പാണ് നസ്രിയ ഫഹദിന്റെ ഉമ്മയ്ക്ക് അന്ന് കൊടുത്തത്.
അവളെ നോക്കിയതു പോലെ ഞാന്‍ വേറെ ആരെയും നോക്കിയിട്ടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ അതുകൊണ്ട് തന്നെ ഫഹദിനും ഒരു മടിയുമില്ല. ചിലര്‍ പ്രണയത്തിലാവണമെന്നത് ചിലപ്പോള്‍ കാലത്തിന്റെ അനിവാര്യതയാകാം....
Content Highlights : Fahad Fazil Nazriya Nazim Love Story Wedding Celebrity Couple Star And Style